ന്യൂഡൽഹി: അഫ്ഗാന്‍ പൗരന്മാർ താലിബാനിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. പാക്കിസ്ഥാന്‍– അഫ്ഗാനിസ്ഥാന്‍ അതിർത്തിയിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങളാണു പുറത്തുവന്നത്.
കഴിഞ്ഞ മാസം താലിബാൻ അധികാരം പിടിച്ചെടുത്തതിനു ശേഷം അഫ്ഗാനികൾ കൂട്ടത്തോടെ രാജ്യം വിടുകയാണ്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള സ്പിൻ ബോൾഡാക്കിലെ ചാമൻ അതിർത്തിയിലെ സെപ്റ്റംബർ 6–ാം തീയതിയിലെ ചിത്രങ്ങളാണിവ.
ആയിരക്കണക്കിന് അഫ്ഗാനിസ്ഥാൻ പൗരന്മാർ അഫ്ഗാനിസ്ഥാനിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. സ്പിൻ ബോൾഡാക്കിലെ ചമാൻ അതിർത്തി അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റവും തിരക്കേറിയ അതിർത്തികളിലൊന്നാണ്. എന്നാൽ ചമാൻ അതിർത്തി പോസ്റ്റ് പാക്കിസ്ഥാൻ അടുത്തിടെ അടച്ചിരുന്നു.
Post Your Comments