Latest NewsUAENewsInternationalGulf

സ്വീഡൻ അംബാസിഡറേയും ലക്‌സംബർഗ് അംബാസിഡറേയും സ്വാഗതം ചെയ്ത് യുഎഇ ഭരണാധികാരി

ദുബായ്: സ്വീഡൻ അംബാസിഡറേയും ലക്സംബർഗ് അംബാസിഡറേയും സ്വാഗതം ചെയ്ത് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അബുദാബിയിലെ ഖസർ അൽവത്താൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് ശൈഖ് മുഹമ്മദ് പുതുതാി നിയമിതരായ അംബാഡിസർമാരെ സ്വാഗതം ചെയ്തത്.

Read Also: എൽ ഡി എഫിലെ വിപുലമായ സഖ്യമാണ് ഇടതുമുന്നണിയുടെ വിജയത്തിന്റെ പിന്നിൽ: എ. വിജയരാഘവൻ

സ്വീഡൻ അംബാസിഡർ ലിസലോട്ട് ആൻഡേഴ്‌സണെയും ലക്‌സംബർഗ് ഗ്രാൻഡ് ഡച്ചിയുടെ അംബാസിഡർ റോബർട്ട് മൈക്കൽ ലോയറിനെയും അദ്ദേഹം സ്വാഗതം ചെയ്തു. വിദേശകാര്യ മന്ത്രാലയവും അന്താരാഷ്ട്ര സഹകരണവും ഉൾപ്പെടെ യുഎഇ അധികൃതരുടെ എല്ലാ പിന്തുണയും ഉറപ്പു നൽകുന്നുവെന്ന് അദ്ദേഹം അംബാസിഡർമാരെ അറിയിച്ചു.

Read Also: രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിനും പുതുതായി നിയമിതരായ അംബാസിഡർമാർ സന്ദേശം കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button