തൊടുപുഴ: മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് ഇടപെട്ടിട്ടും തൊടുപുഴ മാരികലുങ്ക് പാലം സഞ്ചാരയോഗ്യമാക്കാനുള്ള നടപടിയില്ല. അപ്രോച്ച് റോഡിനായി സ്ഥലമേറ്റെടുക്കുന്നതിലെ മെല്ലെപോക്ക് തുടരുകയാണ്. പാലം സഞ്ചാര യോഗ്യമാക്കുമെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ വാക്കുകളിൽ വലിയ പ്രതീക്ഷയിലായിരുന്നു കാഞ്ഞിരമറ്റം മാരികലുങ്ക് പ്രദേശവാസികൾ.
Read Also: ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീർന്നാൽ എന്ത് ചെയ്യണം, പുതുക്കേണ്ടത് എങ്ങനെ?: അറിയേണ്ടതെല്ലാം
ആറ് കൊല്ലമായി പണി പകുതിയിൽ കിടക്കുന്ന പാലത്തിന് ഇനിയെങ്കിലും ശാപമോക്ഷമാകുമെന്ന് നാട്ടുകാര്‍ കരുതിയിരുന്നു. എന്നാൽ ഒന്നും നടന്നില്ല. അപ്രോച്ച് റോഡിനായി സ്ഥലം വിട്ടുകൊടുക്കാൻ നാട്ടുകാര്‍ തയ്യാറാണെങ്കിലും നഷ്ടപരിഹാരം സംബന്ധിച്ച് ഇനിയും തീരുമാനമാവാത്തതാണ് പാലം പണി നിന്നുപോകാൻ കാരണം. പാലം വന്നാൽ തൊടുപുഴ നഗരത്തിലെ തിരക്കിനും കാഞ്ഞിരമറ്റംകാരുടെ യാത്രാദുരിതത്തിനും വലിയ അളവിൽ പരിഹാരമാവും. എന്നാൽ അധികൃതര്‍ മെല്ലപ്പോക്കിലായതിനാൽ നാട്ടുകാര്‍ക്ക് ഈ ദുരിതം ഇനിയും കാലങ്ങളോളം തുടരാനാണ് വിധി.
Post Your Comments