തൃശൂർ : നാർകോട്ടിക്ക് ജിഹാദ് വിവാദത്തിൽ ബിഷപ് സഹായം തേടിയാൽ ഇടപെടുമെന്ന് സുരേഷ് ഗോപി എം.പി. വിഷയത്തിൽ അങ്ങോട്ടു പോയി ആർക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു . നാർക്കോട്ടിക് ജിഹാദിൽ കൂടുതൽ അഭിപ്രായങ്ങൾ വരട്ടെ. ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നിൽക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Read Also : കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടു
അതേസമയം പാലാ ബിഷപ്പിനെ അനുകൂലിക്കുന്നവരെയും തീവ്രവാദികള്‍ക്കെതിരെ സംസാരിക്കുന്നവരെയും സംഘി എന്ന് വിളിച്ചാല്‍ പിന്നെ ആരും ഒന്നും പേടിച്ച് മിണ്ടില്ലെന്നാണ് വിചാരമെന്നും അക്കാലം കടന്നുപോയെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെസുരേന്ദ്രന്‍ രംഗത്ത് വന്നിരുന്നു.
ലൗജിഹാദ് നാര്‍ക്കോട്ടിക് ജിഹാദ് എന്നിങ്ങനെയുള്ള ക്രൈസ്തവ സമൂഹത്തിന്റെ ഗുരുതരമായ ആശങ്കകള്‍ ചര്‍ച്ച ചെയ്യാതെ അതുന്നയിച്ച പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് നോക്കിനില്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് പറഞ്ഞത് സമൂഹം ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ബിഷപ്പിനെതിരെ രംഗത്തു വന്നവരാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Post Your Comments