തിരുവനന്തപുരം : യുഡിഎഫും കോണ്‍ഗ്രസും തകര്‍ച്ചയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ പേര്‍ പാര്‍ട്ടി വിടും. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകളോട് അംഗീകാരമാണ് കൂടുതല്‍ നേതാക്കളെത്തുന്നതിന് കാരണമെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ പിറകിലുള്ള നല്ല ആളുകള്‍ പാര്‍ട്ടി വിട്ട് ഇടതുപക്ഷത്തേക്ക് വരും. ഇടതുപക്ഷത്തിന്റെ നയങ്ങളുടെ ഭാഗമായിട്ടാണ് അവരെത്തുന്നത്. ബിജെപിയെ പോലെയല്ല, നയപരമായിരുന്നില്ല അവരുടെ നീക്കം. മറ്റു സ്വാധീനങ്ങളാണ് പാര്‍ട്ടിയിലേക്ക് ആളെ ക്ഷണിക്കാന്‍ ബിജെപി ഉപയോഗിച്ചതെന്നും വിജയരാഘവന്‍ പറഞ്ഞു.
Read Also : ആട്ടിൻപാൽ ഡെങ്കിപ്പനി മാറ്റുമെന്ന് പ്രചാരണം: 50 രൂപ വിലയുള്ള ആട്ടിൻ പാൽ വിൽക്കുന്നത് 1500 രൂപയ്ക്ക്
അതേസമയം, ഈരാട്ടുപേട്ടയില്‍ സിപിഎം എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയെന്ന് വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. ഇടതുപക്ഷത്തിന് ഒരു പ്രഖ്യാപിത നിലപാടുണ്ട്. വര്‍ഗീയ ശക്തികളുമായി കൂട്ടുചേര്‍ന്ന് അധികാരം പിടിച്ചെടുക്കുന്ന രീതി സിപിഎമ്മിനില്ല. ഈരാട്ടുപേട്ടയില്‍ അങ്ങനെ തന്നെയാണ്. അവിശ്വാസ പ്രമേയത്തെ എസ്ഡിപിഐ പിന്തുണച്ചത് സിപിഎം ഐക്യമുണ്ടാക്കലല്ല. അത് രണ്ടും രണ്ട് കാര്യങ്ങളാണെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
Post Your Comments