ഉത്തർപ്രദേശ്: ഡെങ്കിപ്പനി മാറ്റുമെന്ന് വ്യാജ പ്രചാരണം നടന്നതോടെ ഉത്തർപ്രദേശിൽ ലിറ്ററിന് 50 രൂപ വിലയുള്ള ആട്ടിൻ പാൽ വിൽക്കുന്നത് 1500 ലേറെ രൂപക്ക്. സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമായി പടർന്ന് പിടിക്കുന്നതിനിടെയാണ് അസുഖം ശമിപ്പിക്കുമെന്ന വ്യാജ പ്രചരിണത്തെ തുടർന്ന് ആട്ടിൻ പാലിന്റെ വില കുതിച്ചുയരുന്നത്.
ആട്ടിൻപാൽ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടുമെന്ന തെറ്റിദ്ധാരണയാണ് വിലവർധനവിന് കാരണം. സ്ഥലത്തെ ആയുർവേദ വൈദ്യൻ നാട്ടുകാരോട് ആട്ടിൻ പാൽ ഡെങ്കി ചികിത്സയിൽ ഗുണകരമാണെന്ന് പറയുകയായിരുന്നു. എന്നാൽ ഈ വാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് ആരോഗ്യ വകുപ്പിലെ അഡിഷണൽ ഡയറക്ടർ എ.കെ. സിംഗ് വ്യക്തമാക്കി. ഡെങ്കിപ്പനി ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments