ദുബായ്: പാകിസ്ഥാൻ ക്രിക്കറ്റ് ടീം പരിശീലകനായി ഓസ്ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും മുൻ താരങ്ങളായ മാത്യു ഹെയ്ഡനും വെർണോൺ ഫിലാണ്ടറും. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പുതിയ ചെയർമാൻ റമീസ് രാജ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അടുത്തിടെ പരിശീലക സ്ഥാനം ഒഴിഞ്ഞ മിസ്ബാഹുൽ ഹഖ്, വഖാർ യൂനിസ് എന്നിവർക്ക് പകരമായാണ് മാത്യു ഹെയ്ഡനും വെർണോൺ ഫിലാണ്ടറും പരിശീലകരായി എത്തുക. കഴിഞ്ഞയാഴ്ചയാണ് മിസ്ബാഹുൽ ഹഖും വഖാർ യൂനിസും പരിശീലക സ്ഥാനം ഒഴിഞ്ഞത്. ടി20 ലോകകപ്പ് തയ്യാറെടുപ്പുകൾ നടക്കുന്നതിനാൽ ഈ നീക്കം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് തിരിച്ചടിയായിരുന്നു.
Read Also:- ഇത് അസംബന്ധമാണ്, കോഹ്‌ലി ക്യാപ്റ്റനായി തുടരും: ബിസിസിഐ
ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 പോരാട്ടങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്ഥാൻ ക്ലാസിക് പോരാട്ടം നടക്കും. നവംബർ എട്ടിന് ഗ്രൂപ്പ് ഘട്ടം മത്സരങ്ങൾ അവസാനിക്കുകയും നവംബർ 10, 11 തീയതികളിൽ സെമി ഫൈനലുകളും 14ന് ഫൈനലും നടക്കും.
Post Your Comments