മാവേലിക്കര: നര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തിന്റെ പേരില്‍ വിഭാഗീയത വളര്‍ത്തുന്ന നിലപാടുകളില്‍ നിന്ന് രാഷ്ട്രീയ സാമുദായിക സാമൂഹ്യ നേതാക്കള്‍ പിന്‍മാറണമെന്ന് കേരള കോണ്‍ഗ്രസ്. വിശ്വാസികളായ ചെറുപ്പക്കാരെ മയക്കുമരുന്നിനടിമകളാക്കാന്‍ ബോധപൂര്‍വമായ ശ്രമം തീവ്രവാദികളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഇത് സംബന്ധിച്ച് യുവാക്കള്‍ക്ക് മുന്നറിയിപ്പു നല്‍കിയതിനെ വര്‍ഗീയവത്ക്കരിച്ചു കൊണ്ട് രംഗത്ത് വന്ന എസ്ഡിപിഐയെ ചില രാഷട്രീയ നേതാക്കള്‍ പിന്തുണച്ചത് യാഥാര്‍ത്ഥ്യത്തിന് ചേര്‍ന്നതല്ലെന്ന് കേരള കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
Read Also : സിപിഐയ്ക്ക് സ്ഥാനം നഷ്ടമാകുന്ന ഭയം: തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരെ കേരളാ കോൺഗ്രസ്
‘ മയക്കുമരുന്നു വ്യാപനം തീവ്രവാദികള്‍ തങ്ങളുടെ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നു എന്നത് പല സംഭവങ്ങള്‍ കൊണ്ട് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതിന് ഒരു പേരു നല്‍കി പരാമര്‍ശിച്ചത് മറ്റൊരു സമുദായത്തിനെതിരെ ഉള്ള കടന്നുകയറ്റമായി എസ്ഡിപിഐ യോടൊപ്പം നിലപാടെടുത്തതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്’ .
‘ കാര്യങ്ങളെ പഠിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ പ്രതികരിക്കുകയായിരുന്നു ഇതില്‍ ചെയ്യേണ്ടിയിരുന്നത്. നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം തീവ്രവാദത്തിനെതിരെ ഉള്ളതാണ് മറിച്ച് മറ്റൊരു സമുദായത്തിനും എതിരായി നടത്തിയതല്ല’- കേരള കോണ്‍ഗ്രസ് കുറുപ്പില്‍ വ്യക്തമാക്കി.
Post Your Comments