
കോട്ടയം : സിപിഐയുടെ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരെ കേരളാ കോൺഗ്രസ്. തെരഞ്ഞെടുപ്പമുമായി ബന്ധപ്പെട്ട് സിപിഐയുടെ റിപ്പോര്‍ട്ട് ബാലിശമാണെന്നും കേരളാ കോണ്‍ഗ്രസ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോണ്‍ഗ്രസിന്‍റെ സാന്നിധ്യമുള്ളതുകൊണ്ടാണ് പല സീറ്റുകളിലും ഇടത് മുന്നണിക്ക് വിജയിക്കാനായത്. പാലായിലും കടുത്തുരുത്തിയും പരാജയപ്പെട്ടതില്‍ മുന്നണിക്ക് ഉത്തരവാദിത്വമില്ലായെന്നത് തെറ്റാണെന്നും കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അഭിപ്രായപ്പെട്ടു.
Read Also : 15 സ്ഥാപനങ്ങളെയും 38 വ്യക്തികളെയും തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ: പട്ടികയിൽ ഇന്ത്യക്കാരനും
സിപിഐയുടെ വിമർശനം വ്യക്തിനിഷ്ടവും അടിസ്ഥാന രഹിതവുമാണെന്ന് ജോസ് കെ മാണി പറഞ്ഞു. ജയിക്കുന്ന സീറ്റുകളിലെ ക്രഡിറ്റ് ഏറ്റെടുത്ത ശേഷം പരാജയപ്പെട്ടവയുടെ ക്രെഡിറ്റ് വ്യക്തികളുടെ തലയിൽ കെട്ടിവയ്ക്കുന്നു. കേരളാ കോൺഗ്രസ് മുന്നണിയിലുള്ളപ്പോൾ സ്ഥാനം നഷ്ടമാകുന്ന ഭയം സിപിഐയ്ക്കുണ്ടെന്നും കേരളാ കോൺഗ്രസ് വിമർശിച്ചു.
Post Your Comments