KeralaLatest NewsNews

അതിതീവ്ര ന്യൂനമര്‍ദം: സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത, 8 ജില്ലകളില്‍ യെല്ലോ അലെർട്ട്

തിരുവനന്തപുരം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ തീ​വ്ര ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്ന്​ സം​സ്ഥാ​ന​ത്ത്​ ചൊ​വ്വാ​ഴ്​​ച​യും ​മ​ഴ തു​ട​രു​മെ​ന്ന്​ കാ​ലാ​വ​സ്​​ഥ വ​കു​പ്പ്​ അ​റി​യി​ച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊ​വ്വാ​ഴ്​​ച കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​ക്ക്​​ സാ​ധ്യ​ത​യു​ണ്ട്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്‌ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്.

Also Read: വാണിയംകുളം മാന്നനൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും

അടുത്ത മണിക്കൂറുകളില്‍ വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ ശക്തി കുറഞ്ഞ തീവ്ര ന്യൂനമര്‍ദ്ദമാകുമെന്നും സൂചനയുണ്ട്. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത ഉള്ളതിനാല്‍ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. ബീച്ചുകളില്‍ പോകുന്നതും കടലില്‍ ഇറങ്ങുന്നതും ഒഴിവാക്കണമെന്ന നിര്‍ദ്ദേശമുണ്ട്. എന്നാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

അതിനിടെ മഴ ശക്തമായതോടെ മുണ്ടേരി വനത്തിനുള്ളിലെ ആദിവാസി കുടുംബങ്ങൾ പിന്നെയും ഒറ്റപ്പെട്ടു. പനിയും പകർച്ച വ്യാധികളും പിടിപെട്ട കുട്ടികളെ ആശുപത്രിയിലെത്തിച്ചത് ചങ്ങാടത്തിൽ. അതിർത്തി വനം പ്രദേശങ്ങളിൽ തുടരുന്ന കനത്ത മഴയിലാണ് ചാലിയാറിൽ വെള്ളം ഉയർന്നത്. മുണ്ടേരി വിത്തു കൃഷിത്തോട്ടത്തിന് പിറകെ ഇരുട്ടുക്കുത്തി കടവിലൂടെ ചങ്ങാടത്തിലാണ് വനത്തിനുള്ളിലെ ഇരുട്ടുകുത്തി, വാണിയംപുഴ, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി കോളനികളിലെ ആദിവാസി കുടുംബങ്ങൾ പുറംലോകത്തെത്തുന്നത്. വെള്ളം കലങ്ങിമറിഞ്ഞ് ആർത്തലച്ചെത്താൻ തുടങ്ങിയതോടെ ചങ്ങാടവും ഇറക്കാനാവാത്ത സ്ഥിതിയാണ്. കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ മറ്റു മാർഗമില്ലാതെ വന്നതോടെ കോളനികളിലെ യുവാക്കൾ സംഘടിച്ച് ചങ്ങാടമിറക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button