മുംബൈ : മഹാരാഷ്ട്രയില്‍ ബോട്ട് മുങ്ങി 11 പേരെ കാണാതായി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ അടക്കം മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
read also : ദുബായ് എക്‌സ്‌പോ 2020: പേരുകളിൽ മാറ്റം വരുത്തി യുഎഇയിലെ മൊബൈൽ നെറ്റ്‌വർക്കുകൾ
ഇന്ന് രാവിലെ 10.30-ന് അമരാവതി ജില്ലയിലെ വര്‍ധ നദിയിലാണ് അപകടം നടന്നത്. ഒരു കുടുംബത്തിലെ 11 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഭാരം കൂടിയതാണ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
പുഴത്തീരത്ത് ചടങ്ങുകള്‍ നടത്താനാണ് കുടുംബങ്ങള്‍ എത്തിയത്. തുടര്‍ന്ന് ബോട്ടില്‍ കയറുകയായിരുന്നു. പൊലീസും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
Post Your Comments