ദാഹം മാറുന്നതിനൊപ്പം മനസും നിറയാൻ കിടിലനൊരു പാനീയമാണ് മാംഗോ ലസ്സി. . രുചികരമായ മാംഗോ ലസി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ചേരുവകള്‍
നല്ല പഴുത്ത മാങ്ങ – ഒരെണ്ണം
അധികം പുളി ഇല്ലാത്ത തൈര് – ഒരു കപ്പ്
ഏലക്ക – നാലെണ്ണം
ഗ്രാമ്പൂ – രണ്ട് എണ്ണം
പഞ്ചസാര – നാല് സ്പൂണ്‍
ക്രീം – രണ്ടു സ്‌പൂണ്‍
Read Also : കോണ്‍ഗ്രസിന്റെ പിറകിലുള്ള നല്ല ആളുകള്‍ ഇനിയും ഇടതുപക്ഷത്തേക്ക് വരും: എ വിജയരാഘവന്‍
തയ്യാറാക്കുന്നവിധം
ആദ്യം മാങ്ങ തൊലി കളഞ്ഞു കഷ്ണങ്ങള്‍ ആക്കി ഏലക്കയും ഗ്രാമ്പുവും പഞ്ചസാരയും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. വെള്ളം ചേര്‍ക്കരുത്. തൈര് നന്നായി വിസ്‌ക് ചെയ്തു( സ്‌പൂണ്‍ കൊണ്ടോ വിസ്‌കര്‍ കൊണ്ടോ) സോഫ്റ്റ് ആക്കുക. അതിലേക്ക് മില്‍ക്ക് ക്രീം ചേര്‍ത്തു വീണ്ടും വിസ്‌ക് ചെയ്യണം. പിന്നെ നേരത്തെ തയ്യാറാക്കി വച്ച മംഗോ പള്‍പ്പ് കൂടി ചേര്‍ത്ത് നന്നായി വിസ്‌ക് ചെയ്തു ഫ്രീസറില്‍ ഒരു 10 മിനിട്ട് വെക്കുക. ഇപ്പോള്‍ നല്ല കട്ടിയുള്ള മാങ്കോ ലസ്സി റെഡിയായിട്ടുണ്ട്. ഇനി ഗ്ലാസില്‍ പകര്‍ന്നു കഴിക്കാം.
Post Your Comments