Latest NewsUAENewsGulf

സ്വകാര്യമേഖലയിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ

ദുബായ് : സ്വകാര്യമേഖലയിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കാനുള്ള നീക്കവുമായി യുഎഇ ഭരണകൂടം. കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ 10 ശതമാനം യുഎഇ പൌരന്മാർക്ക് വേണ്ടി മാറ്റി വെക്കണമെന്നാണ് നിർദേശം.

Read Also : ക്യാന്റീനിൽ ഭക്ഷണത്തിന് രുചിയില്ല : കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ കൂട്ടത്തല്ല് 

സ്വകാര്യ മേഖലയെ ഉയർത്തിക്കൊണ്ടുവരുന്ന നടപടികളുടെ ഭാഗമായാണ് സാമ്പത്തിക മേഖലയിലെ പരിഷ്കരണങ്ങൾ. അഞ്ച് വർഷത്തിനുള്ളിൽ സ്വകാര്യ മേഖലയിലെ 75,000 ജോലികളിൽ യുഎഇ പൗരന്മാരെ ഉൾപ്പെടുത്താൻ 24 ബില്യൺ ദിർഹം (6.53 ബില്യൺ ഡോളർ) ചെലവഴിക്കുമെന്നും യുഎഇ വ്യക്തമാക്കി.

ശമ്പള വർധനവ്, പരിശീലന ഗ്രാന്റുകൾ, പെൻഷൻ സബ്‌സിഡികൾ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന യുഎഇ പൌരന്മാർക്ക് ശിശു അലവൻസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്. സ്വകാര്യമേഖലയിലെ യുഎഇ പൌരന്മാരായ തൊഴിലാളികളുടെ എണ്ണം 10% ആക്കി ഉയർത്തുന്നതിനുള്ള നീക്കം ആദ്യവർഷത്തിൽ 2 ശതമാനം എന്ന കണക്കിലാണ് ആരംഭിക്കുക. അഞ്ച് വർഷത്തിനുള്ളിൽ ആരോഗ്യമേഖലയിൽ 10,000 യുഎഇ പൌരന്മാർക്ക് ജോലി നൽകണമെന്നാണ് യുഎഇ കണക്കുകൂട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button