ThiruvananthapuramPathanamthittaKottayamLatest NewsKeralaNattuvarthaNews

നാൻ പെറ്റ മകനേയെന്ന് വിതുമ്പിക്കരഞ്ഞ അമ്മയോടെങ്കിലും അൽപം കരളലിവുണ്ടെങ്കിൽ സിപിഎം ഈ ഇരട്ടത്താപ്പ് രാഷ്ട്രീയം കളിക്കില്ല

ഇരട്ടത്താപ്പല്ലാണ്ടൊരു രാഷ്ട്രീയം അവർക്കില്ലല്ലോ

കോട്ടയം: ഈരാറ്റുപേട്ട നഗരസഭ അദ്ധ്യക്ഷയ്ക്ക് എതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്.ഡി.പി.ഐ പിന്തുണയോടെ പാസായതിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കെ.എം. മാണിയെ കോഴ മാണിയെന്ന് വിളിച്ച് അപമാനിച്ച നാവ് കൊണ്ട് വിശുദ്ധനാക്കിയ സിപിഎം വട്ടവടയിൽ നിന്നും 185 കിലോമീറ്റർ മാത്രം അകലെയുള്ള ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ അവിശ്വാസ പ്രമേയത്തിൽ എസ്.ഡി.പി.ഐയുടെ പിന്തുണ വാങ്ങിയിരുന്നു എന്ന് രാഹുൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

മഹാരാജാസിൽ അഭിമന്യുവിന്റെ നെഞ്ചിൽ കഠാര കയറ്റിയ എസ്.ഡി.പി.ഐ യുടെ ‘ഒക്കച്ചങ്ങായിയായി’ മാറി അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ ഹൃദയ ശൂന്യർക്ക് മാത്രമേ സാദ്ധ്യമാവൂ എന്നും കവലകൾ തോറുമുള്ള ചുമരുകളിൽ വർഗീയത തുലയട്ടെയെന്ന് എഴുതുമ്പോൾ രക്തസാക്ഷിയെന്നത് പണം കായ്ക്കുന്ന മരം മാത്രമായിരുന്നു സി.പി.എമ്മിനെന്ന് അറിഞ്ഞിരുന്നില്ലെന്നും രാഹുൽ പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കോവിഡ് രോഗിയുടെ ആത്മഹത്യ കോവിഡ് മരണമായി കണക്കാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

നിങ്ങളറിഞ്ഞോ സി പി എം ഈരാറ്റുപേട്ടയിൽ നടത്തിയ വിപ്ലവ പോരാട്ടം?
കെ.എം മാണിയെ കോഴ മാണിയെന്ന് വിളിച്ച് അപമാനിച്ച നാവ് കൊണ്ട് വിശുദ്ധനാക്കിയ സി പി എം ഇതാ വട്ടവടയിൽ നിന്നും 185 കിലോമീറ്റർ മാത്രം അകലെയുള്ള ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ അവിശ്വാസ പ്രമേയത്തിൽ എസ്.ഡി.പി.ഐയുടെ പിന്തുണ വാങ്ങിയിരുന്നു. ഈരാറ്റുപേട്ടയിൽ നിന്നും ഏറെ അകലെയല്ലാത്ത മഹാരാജാസിൽ അഭിമന്യുവിന്റെ നെഞ്ചിൽ കഠാര കയറ്റിയ എസ്.ഡി.പി.ഐ യുടെ “ഒക്കച്ചങ്ങായിയായി ” മാറി അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ ഹൃദയ ശൂന്യർക്ക് മാത്രമേ സാധ്യമാവൂ.

കവലകൾ തോറുമുള്ള ചുമരുകളിൽ വർഗ്ഗീയത തുലയട്ടെ യെന്ന് എഴുതുമ്പോൾ അറിഞ്ഞില്ല രക്തസാക്ഷിയെന്നത് പണം കായ്ക്കുന്ന മരം മാത്രമായിരുന്നു സി.പിഎമ്മിനെന്ന്.
വട്ടവടയിൽ അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ നോവിപ്പോഴും കേരളം മറന്നിട്ടില്ല. നാൻ പെറ്റ മകനേയെന്ന് വിതുമ്പിക്കരഞ്ഞ അമ്മയോടെങ്കിലും അൽപം കരളലിവുണ്ടെങ്കിൽ സി പി എം ഈ ഇരട്ടത്താപ്പ് രാഷ്ട്രീയം കളിക്കില്ലായിരുന്നു. അതെങ്ങനെ, ഇരട്ടത്താപ്പല്ലാണ്ടൊരു രാഷ്ട്രീയം അവർക്കില്ലല്ലോ! ഇരാറ്റുപേട്ട നഗരസഭയ്ക്ക് തൊട്ടടുത്തുള്ള പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ CPIM ഭരിക്കുന്നത് പി സി ജോർജ്ജിന്റെ പിന്തുണയിലും, കുറച്ചു മാറി റാന്നിയിൽ BJP പിന്തുണയിലും ഭരിക്കുന്ന ഒരു പ്രത്യേക തരം പാർട്ടിയാണ് CPIM….

shortlink

Related Articles

Post Your Comments

Related Articles


Back to top button