Latest NewsNewsFood & CookeryLife StyleHealth & Fitness

ഈ ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ ഉറപ്പ്

ഭക്ഷണം തോന്നുന്ന പോലെ കഴിക്കുന്നവരാണ് നമ്മളില്‍ മിക്കവരും. ഭക്ഷണ കാര്യത്തില്‍ പണ്ടുകാലം മുതല്‍ക്കേ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന ചിട്ടവട്ടങ്ങളുണ്ട്. ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍, അത് അനാരോഗ്യകരമായി മാറുന്നു. അത്തരത്തില്‍ ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

തണ്ണിമത്തനും വെള്ളവും

തണ്ണിമത്തനില്‍ 90-95 ശതമാനവും വെള്ളമാണ്. അതുകൊണ്ടുതന്നെ തണ്ണിമത്തന്‍ കഴിച്ച ശേഷം വെള്ളം കുടിക്കരുത്. അങ്ങനെ ചെയ്യുന്നത് ദഹനപ്രശ്‌നങ്ങളുണ്ടാക്കും.

ചായയും തൈരും

ചായയും തൈരും അസിഡിക് സ്വഭാവമുള്ളവയാണ്. ഇവ ഒന്നിച്ച് കഴിച്ചാല്‍, ശരീരത്തിന്റെ തുലനനിലയില്‍ വ്യത്യാസമുണ്ടാകുകയും ദഹനപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.

Read Also  :  സൗദിയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി എയർ അറേബ്യ

പാലും പഴവും

ആയുര്‍വേദ വിധി പ്രകാരം പാലും പഴയും ഒരുകാരണവശാലും ഒരുമിച്ച് കഴിക്കരുതെന്നാണ്. രണ്ടിലും നല്ല അളവില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഒരേസമയം അമിത പോഷണം ശരീരത്തില്‍ എത്തുന്നത് ഹാനികരമായ സ്ഥിതിയുണ്ടാക്കും.

തൈരും പഴങ്ങളും

തൈരും പഴങ്ങളും ഒരുമിച്ച് കഴിക്കുമ്പോള്‍ ശരീരത്തില്‍ അസിഡിറ്റി പ്രശ്‌നങ്ങള്‍ കൂട്ടും. ഇത് പ്രതികൂലമായി ബാധിക്കും.

മാംസവും പാലും

പാലും മാംസവും ഒരുമിച്ച് കഴിക്കുന്നത് ഗുരുതരമായ ദഹനപ്രശ്‌നങ്ങളും അനാരോഗ്യകരവുമാണ്.

Read Also  :   ഗൂഗിള്‍ ചതിച്ചു, മനോജ് ഇപ്പോള്‍ വെറും മനോജ് അല്ല, മനോജ് ഗോപിയാണ്‌!

മുട്ടയും മാംസവും

മുട്ടവും മാംസവും പ്രോട്ടീണ്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ആയതിനാല്‍ ഇവ രണ്ടും കൂടി ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.

പാല്‍ ഉല്‍പന്നങ്ങളും ആന്‍റിബയോട്ടിക്കുകളും

ആന്‍റിബയോട്ടിക്കുകള്‍ പാല്‍ ഉല്‍പന്നങ്ങളിലെ പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നത് തടസപ്പെടുത്തും. പാലില്‍ അടങ്ങിയിട്ടുള്ള അയണ്‍, കാല്‍സ്യം തുടങ്ങിയ പോഷകങ്ങള്‍ ആഗിരണം ചെയ്യപ്പെടുന്നതാണ് ആന്‍റിബയോട്ടിക് പോലെയുള്ള മരുന്നുകള്‍ തടസപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button