ബെയ്ജിംഗ് : 14ാം നൂറ്റാണ്ടിലെ മസ്ജിദിന്റെ താഴിക കുടവും മിനാരങ്ങളും ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ നീക്കി. സാധാരണ കെട്ടിടത്തിന്റെ മാതൃകയാണ് മസ്ജിദിന് ഇപ്പോൾ ഉള്ളത്. ചൈനയിലെ ബ്രിട്ടന്റെ ഡെപ്യൂട്ടി മിഷൻ മേധാവി ക്രിസ്റ്റീന സ്‌കോട്ട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്വിംഗ്ഹായ് പ്രവിശ്യയിലെ നിംഗ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഡോംഗ്ഗുവാൻ മസ്ജിദിലെ താഴികകുടവും മിനാരങ്ങളുമാണ് നീക്കിയത്.
Also Read: ആൺസുഹൃത്തിനെ ഭയപ്പെടുത്താൻ ശ്രമം: തീ കൊളുത്തിയ യുവതി മരിച്ചു
രൂപമാറ്റം വരുത്തിയ മസ്ജിദിൽ ചൈനീസ് സർക്കാർ ദേശീയ പതാക സ്ഥാപിച്ചിട്ടുണ്ട്. ഡോംഗ്ഗുവാൻ മസ്ജിദിന് സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു മസ്ജിദും രൂപ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഈ മസ്ജിദിലെ താഴികകുടത്തിലുള്ള ചന്ദ്രക്കലകളാണ് നീക്കം ചെയ്തിട്ടുള്ളത്.
നാല് വർഷങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച് മാസികയിൽ നിന്നും മസ്ജിദിന്റെ പഴയ രൂപത്തിലുള്ള ചിത്രങ്ങൾ സ്‌കോട്ടിന് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് മിനാരങ്ങളും താഴിക കുടവും എടുത്തുമാറ്റിയതാണെന്ന് വ്യക്തമായത്. തുടർന്ന് മസ്ജിദിന്റെ ഇപ്പോഴത്തെ ചിത്രവും പണ്ടത്തെ ചിത്രവും അദ്ദേഹം ട്വിറ്ററിൽ പങ്കുവെയ്‌ക്കുകയായിരുന്നു.
Post Your Comments