കാബൂള്‍: യുഎസ് സൈന്യം പിന്‍വാങ്ങിയതിന് തൊട്ടുപിന്നാലെ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാനുമായുള്ള ബന്ധം ദൃഢമാക്കുകയാണ് പാക്കിസ്ഥാന്. കാബൂളില്‍ താലിബാന് സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ ആദ്യമായി പറന്നിറങ്ങിയിരിക്കുകയാണ് പാക്കിസ്ഥാന്റെ യാത്രാവിമാനം. ഇസ്ലാമാബാദില് നിന്നും പാക്കിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 777 വിമാനമാണ് യാത്രക്കാരുമായി കാബൂളില്‍ എത്തിയത്. അഫ്ഗാനില്‍ ഓഗസ്റ്റ് 15ന് ശേഷം രക്ഷാദൗത്യത്തിനല്ലാതെ സര്‍വീസ് നടത്തുന്ന ആദ്യ വിദേശ യാത്രാ വിമാനമാണിത്.
അഫ്ഗാനുമായി ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് വിമാനം സര്‍വീസ് നടത്തിയതെന്ന് പാക്കിസ്ഥാന് പ്രതികരിച്ചു. വിദേശ മാധ്യമപ്രവര്‍ത്തകരാണ് പ്രധാനമായും യാത്രക്കാരില്‍ ഉണ്ടായിരുന്നത്. ഇസ്ലാമാബാദിലേക്ക് തിരികെ പറന്നുയര്‍ന്ന വിമാനത്തില്‍ ലോകബാങ്ക് ജീവനക്കാരാണ് കാബൂളില്‍ നിന്നും യാത്ര ചെയ്തത്.
Post Your Comments