Latest NewsSaudi ArabiaNewsGulf

വിദേശ തീർത്ഥാടകർക്ക് ഒരു മാസത്തിനിടയിൽ അനുവദിച്ചത് 6000 ഉംറ വിസകൾ

റിയാദ് : ഹിജ്‌റ പുതുവർഷത്തിന് ശേഷം ഒരു മാസത്തിനിടയിൽ വിദേശ തീർത്ഥാടകർക്ക് 6000 ഉംറ വിസകൾ അനുവദിച്ചതായി ഹജ്ജ് മന്ത്രാലയം. കർശനമായ സുരക്ഷാ മുൻകരുതലുകളോടെ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ ഉംറ അനുഷ്ഠിക്കുന്നതിനായി സൗദിയിലെത്തിയതായി ഹജ്ജ്, ഉംറ വകുപ്പ് അസിസ്റ്റന്റ് ഡെപ്യൂട്ടി മിനിസ്റ്റർ എൻജിനീയർ ഹിഷാം സയീദ് അറിയിച്ചു.

Read Also : മുന്‍ രാഷ്‌ട്രപതിയുടെ ചെറുമകന്‍ ബിജെപിയില്‍ ചേര്‍ന്നു 

രാജ്യത്തെ ആരോഗ്യ അധികൃതർ മുന്നോട്ട് വെച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം തയ്യാറാക്കിയിട്ടുള്ള ഒരു സുരക്ഷിത ഉംറ പദ്ധതി അടിസ്ഥാനമാക്കിയാണ് മന്ത്രാലയം തീർത്ഥാടനം നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർ, സൗദിയിലേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂറിന് മുൻപെങ്കിലും, തങ്ങളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് മുഖീം പോർട്ടലിലൂടെ പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button