Latest NewsKeralaNews

യുവതിയെ റൂഫ് ടോപ്പിലെത്തിച്ചും പീഡിപ്പിച്ചു: കോഴിക്കോട് കൂട്ട ബലാത്സംഗ കേസിൽ അർധരാത്രി പ്രതികൾ വലയിലായത് കാട്ടിൽ

യുവതിയുടെ ഫോണിൽനിന്നു അജ്നാസിന്റെ നമ്പർ ലഭിച്ച പൊലീസ് അജ്നാസിനെ വിളിച്ചു.

കോഴിക്കോട്: കൊല്ലത്തുനിന്നു സുഹൃത്തിനെ കാണാനായി കോഴിക്കോട് നഗരത്തിലെത്തിയ യുവതി ഹോട്ടൽ മുറിയിൽ കൂട്ടപീഡനത്തിനിരയായത് സെപ്റ്റംബർ എട്ടിനു ബുധനാഴ്ച രാത്രി. വെള്ളിയാഴ്ച അർധരാത്രിക്കു മുൻപ് കേസിലെ 4 പ്രതികളും പൊലീസിന്റെ പിടിയിലായി.

ചെന്നൈയിൽ മസാജ് പാർലറിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ യുവതിയെ അത്തോളി സ്വദേശി കെ.എം.അജ്നാസ് (36) രണ്ടു വർഷം മുൻപ് ടിക്ക് ടോക്കിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് ഇൻസ്റ്റഗ്രാം വഴി സന്ദേശം അയച്ച് ഇരുവരും അടുപ്പത്തിലായി. വിവാഹമോചിതയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതി അജ്നാസ് ക്ഷണിച്ചത് അനുസരിച്ചാണ് സെപ്റ്റംബർ 8നു ബുധനാഴ്ച ട്രെയിനിൽ കോഴിക്കോട് എത്തിയത്. റെയിൽവേ സ്റ്റേഷനിലെത്തിയ യുവതിയെ അജ്നാസും സുഹൃത്ത് എൻ.പി. ഫഹദും (36) ചേർന്നു കാറിൽ ചേവരമ്പലത്തെ ഹോട്ടലിൽ എത്തിച്ചു. അപാർട്ട്മന്റ് മാതൃകയിൽ പണിത ഈ കെട്ടിടം ഓൺലൈൻ റൂം ബുക്കിങ് ഗ്രൂപ്പുകൾ ഏറ്റെടുത്തു ഹോട്ടലായി നടത്തുന്നതാണ്. ഇവിടെ അജ്നാസ് മുറി ബുക്ക് ചെയ്തിരുന്നു.

Read Also: ദമ്പതികൾ എന്ന വ്യാജേന കാറിൽ കഞ്ചാവ് കടത്തൽ: യുവതിയും യുവാവും അറസ്റ്റിൽ

മൂന്നു പേർ ചേർന്നു ക്രൂരമായി പീഡിപ്പിച്ചെന്നാണു യുവതിയുടെ മൊഴി. ബീയർ കുടിപ്പിക്കുകയും ലഹരിമരുന്ന് പുരട്ടിയ സിഗരറ്റ് വലിപ്പിക്കുകയും ചെയ്തതോടെ അർധബോധാവസ്ഥയിലായി. കെട്ടിടത്തിന്റെ റൂഫ് ടോപ്പിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. അന്നു രാത്രി ഹോട്ടലിൽ ഈ രണ്ടു മുറികളിൽ മാത്രമേ ആളുണ്ടായിരുന്നുള്ളൂവെന്നു പൊലീസ് പറയുന്നു. സമീപത്തെ വീട്ടിൽ താമസിക്കുന്ന കെയർടേക്കർ രാത്രിയായപ്പോൾ വീട്ടിലേക്കു പോയി. പീഡനത്തെ തുടർന്ന് യുവതിയ്ക്ക് ശ്വാസതടസ്സം കൂടിയായതോടെ നില ഗുരുതരമായി. പരിഭ്രാന്തരായ പ്രതികൾ യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം രക്ഷപ്പെട്ടു. പരിശോധിക്കാനെത്തിയ ഡോക്ടറോടാണ് യുവതി ക്രൂരമായ പീഡനത്തിന്റെ വിവരം പങ്കുവച്ചത്.

യുവതിയുടെ ഫോണിൽനിന്നു അജ്നാസിന്റെ നമ്പർ ലഭിച്ച പൊലീസ് അജ്നാസിനെ വിളിച്ചു. യുവതിക്കു പരാതിയില്ലെന്നും എന്നാൽ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പൊലീസ് സാന്നിധ്യത്തിൽ നശിപ്പിച്ചാൽ കേസില്ലാതെ പ്രശ്നം പരിഹരിക്കാമെന്നുമാണ് യുവതിയുടെ നിലപാട് എന്നുമായിരുന്നു പൊലീസ് അജ്നാസിനോട് പറഞ്ഞത്. ഇതു വിശ്വാസിച്ചാണ് അജ്നാസും ഫഹദും വ്യാഴാഴ്ച രാത്രിയോടെ ആശുപത്രിയിലെത്തിയത്. ആശുപത്രിയിൽ വച്ചുതന്നെ പൊലീസ് രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു. പിറ്റേദിവസം രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.

shortlink

Post Your Comments


Back to top button