സദ്യ എന്നാല്‍ വാഴയിലയില്‍ ഉണ്ണുന്നതാണ് മലയാളികൾക്ക് പ്രിയം. എന്നാൽ, വാഴയിലകള്‍ കിട്ടാതായപ്പോള്‍ ഇലകളുടെ അതേ രൂപത്തിലും നിറത്തിലുമുള്ള പേപ്പര്‍ ഇലകളിലായി സദ്യ വിളമ്പുന്നത്. ഇത് എത്രത്തോളം സുരക്ഷിതമാണ് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?. ഇപ്പോഴിതാ ഈ സംശയങ്ങള്‍ക്കെല്ലാം മറുപടി പറയുകയാണ് എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ സുരേഷ് സി.പിള്ള.
പേപ്പർ ഇലയിൽ, ഓണത്തിനോ അല്ലെങ്കിൽ വല്ലപ്പോഴും ഉള്ള ആഘോഷങ്ങൾക്കോ സദ്യ കഴിച്ചതു കൊണ്ട് കുഴപ്പങ്ങൾ ഉണ്ടാവാൻ കാരണങ്ങൾ ഒന്നും കാണുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. പക്ഷെ, പ്ലാസ്റ്റിക്കുകളുടെ ചെറിയ രൂപങ്ങൾ ആയ ‘മൈക്രോ-പ്ലാസ്റ്റിക്കുകൾ’ ശരീരത്തിൽ അധികമായി ചെന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യാം. അതുകൊണ്ട് സ്ഥിരമായി ഇതിൽ കഴിക്കുന്നത് അഭിലഷണീയം അല്ല. അതുകൊണ്ട് വർഷത്തിൽ ഒരിക്കൽ ഓണത്തിന് വൃത്തിയുള്ള വാഴ ഇല കിട്ടി ഇല്ലെങ്കിൽ പേപ്പർ ഇല ഉപയോഗിച്ചാൽ പ്രശ്നം ഇല്ല എന്നാണ് ഇദ്ദേഹം പറയുന്നത്.
Post Your Comments