
ന്യൂഡല്‍ഹി : മുന്‍ രാഷ്‌ട്രപതി ഗ്യാനി സെയില്‍ സിംഗിന്റെ പൗത്രന്‍ ഇന്ദര്‍ജീത്ത് സിംഗ് ബിജെപിയില്‍ ചേര്‍ന്നു. തന്റെ മുത്തച്ഛന്റെ ആഗ്രഹമാണ് ബിജെപിയില്‍ ചേര്‍ന്നതിലൂടെ താന്‍ നിറവേറ്റിയതെന്ന് ഇന്ദര്‍ജീത്ത് സിംഗ് പറഞ്ഞു.
Read Also : ചിപ്പ് ക്ഷാമം വിനയാകുന്നു : ആഗോളതലത്തിൽ വാഹനങ്ങളുടെ വില കുത്തനെ ഉയരാൻ സാധ്യത
കോണ്‍ഗ്രസ് മുത്തച്ഛനോട് ശരിയായ രീതിയിലല്ല പെരുമാറിയത്. അതില്‍ അദ്ദേഹത്തിന് ദു:ഖമുണ്ടായിരുന്നു.പൊതുപ്രവര്‍ത്തനം തുടങ്ങാന്‍ താന്‍ ആഗ്രഹിച്ചപ്പോള്‍ വാജ്‌പേയില്‍ നിന്നും അദ്വാനിയില്‍ നിന്നും അനുഗ്രഹം വാങ്ങണമെന്ന് മുത്തച്ഛന്‍ പറഞ്ഞതായും ഇന്ദര്‍ജീത്ത് സിംഗ് അഭിപ്രായപ്പെട്ടു.
പഞ്ചാബില്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഇന്ദര്‍ജീത്ത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌തത്. പഞ്ചാബിലുളളവരും പാര്‍ട്ടിയെ ഇഷ്‌ടപ്പെടുന്നുവെന്നതിന്റെ തെളിവാണ് ഇന്ദര്‍ജീത്ത് സിംഗിന്റെ വരവെന്ന് പഞ്ചാബിലെ പാര്‍ട്ടി ചുമതലയുളള ദുഷ്യന്ത് ഗൗതം അഭിപ്രായപ്പെട്ടു.
Post Your Comments