അങ്കമാലി: ആണ് സുഹൃത്തിനൊപ്പം തീ കൊളുത്തിയ യുവതി മരിച്ചു. എറണാകുളം അങ്കമാലിയിലാണ് സംഭവം. കറുകുറ്റി സ്വദേശി ബിന്ദു ആണ് ഗുരുതരമായി പൊള്ളലേറ്റത്തിനെ തുടർന്ന് മരിച്ചത്. ബിന്ദു രണ്ട് കുട്ടികളുടെ മാതാവാണ്.
ഭര്‍ത്താവിന്റെ മരണശേഷം അങ്കമാലി സ്വദേശി മിഥുനോടൊപ്പം കോക്കുന്നില് വാടകക്ക് താമസിക്കുന്നതിനിടെയാണ് ബിന്ദുവിന് പൊള്ളലേറ്റത്. തുടർന്ന് മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും
90 ശതമാനത്തോളം പൊള്ളലേറ്റ ബിന്ദു മരണപ്പെടുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ആൺ സുഹൃത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments