ലണ്ടൻ : രാജ്യത്ത് കൊറോണാവൈറസ് വ്യാപനം തടയാനാവാതെ പോകുന്നതിനു പ്രധാന കാരണം സാമൂഹ്യ അകലം പാലിക്കാതെ ജനം കൂട്ടം കൂടുന്നതാണെന്ന് പഠന റിപ്പോർട്ട്. മാസ്‌കുകളില്ലാതെ ജനം സ്വതന്ത്രമായി ഇടപെഴകല്‍ തുടങ്ങിയതോടെ കേസുകളുടെ എണ്ണവും കൂടി. ഏതാനും ദിവസങ്ങളിലായി ആശുപത്രികളില്‍ കോവിഡ് അഡ്മിഷന്‍ ഉയരുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യം വീണ്ടും മാസ്‌കിനുള്ളിലേയ്ക്ക് ആവും.
Read Also : റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനെണ്ണായിരത്തോളം പേർ സൗദിയിൽ അറസ്റ്റിൽ
അടുത്ത ആഴ്ച പ്രധാനമന്ത്രി കോവിഡ് വിന്റര്‍ പദ്ധതി പ്രഖ്യാപിക്കാന്‍ ഇരിക്കവെയാണ് മാസ്‌ക് ചിന്തകള്‍ പുറത്തുവരുന്നത്. വിന്ററില്‍ കൊറോണാവൈറസ് ബൂസ്റ്റര്‍ ഡോസ് ഇറക്കി സമ്മര്‍ദം കുറയ്ക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. വിന്ററില്‍ മറ്റൊരു ലോക്ക്ഡൗണ്‍ സംജാതമാകുന്നത് ഒഴിവാക്കുകയാണ് ബോറിസിന്റെ ലക്ഷ്യം.
37,622 കോവിഡ് കേസുകളും, 147 മരണങ്ങളുമാണ് ഒടുവിലായി രാജ്യത്ത് രേഖപ്പെടുത്തിയത്. ആശുപത്രികളില്‍ വൈറസ് ബാധിച്ച് 8098 രോഗികള്‍ ചികിത്സയിലുണ്ട്. കേസുകള്‍ വീണ്ടും ഉയര്‍ന്നാല്‍ മാസ്‌ക് നിര്‍ബന്ധമാക്കാതെ തരമില്ല.
Post Your Comments