KollamErnakulamLatest NewsKeralaNattuvarthaNews

നടൻ റിസബാവ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം

കൊച്ചി: പ്രശസ്ത ചലച്ചിത്ര നടൻ റിസബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്റർ സഹായത്തോടെയായിരുന്നു അദ്ദേഹത്തിന്റ ജീവൻ നിലനിർത്തിയിരുത്. മലയാള നാടക വേദികളിലൂടെ, മലയാള സിനിമയിൽ എത്തിയ റിസബാവ ജോൺ ഹോനായി എന്ന വില്ലൻ കഥാപാത്രത്തിലൂടെയാണ് മലയാളികൾക്ക് പ്രിയങ്കരനായി മാറിയത്.

എറണാകുളം തോപ്പുംപടി സ്വദേശിയായ റിസബാവ ചലച്ചിത്ര അഭിനേതാവ്​, ഡബ്ബിങ്​ ആർട്ടിസ്റ്റ്​ എന്നീ നിലകളിൽ പ്രശസ്തനായി. 1990ൽ റിലീസായ ‘ഡോക്ടർ പശുപതി’ എന്ന സിനിമയിൽ പാർവതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കം. അതേവർഷം സിദ്ധീഖ്​-ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ഇൻ ഹരിഹർ നഗർ’ എന്ന ചിത്രത്തിലെ വില്ലൻ വേഷമായ ജോൺ ഹോനായിയിലൂടെ​ ആണ്​ റിസബാവ ശ്രദ്ധേയനായത്.

മുന്‍ കേന്ദ്രമന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു

150 ഓളം സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. വിവിധ ചാനലുകളിലായി ഇരുപതോളം ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്നു. 2011ൽ ‘കർമ്മയോഗി’ എന്ന സിനിമയുടെ ഡബ്ബിങിന്​ മികച്ച ഡബ്ബിങ്​ ആർട്ടിസ്​റ്റിനുള്ള സംസ്​ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു. ​

shortlink

Related Articles

Post Your Comments

Related Articles


Back to top button