ഗൊരഖ്പുര്‍: കാമുകിയുമായുള്ള വിവാഹം നടക്കാന്‍, അവരുടെ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാവ് അറസ്റ്റില്‍. വെറും അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയേയാണ് ദിനേഷ് യാദവ് എന്ന യുവാവ് തട്ടിക്കൊണ്ട് പോയത്.ഉത്തര്‍പ്രദേശിലെ ഗോരഖ്പുറിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
Also Read: വെറും അഞ്ചു രൂപ കടംപറഞ്ഞു: ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഹോട്ടലുടമ
അഭാഷു എന്ന് പേരുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ട് പോയത്. കുട്ടിയുടെ അമ്മയുടെ സഹോദരിയുമായി യുവാവ് പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാര്‍ക്ക് ഈ വിവാഹത്തില്‍ താത്പര്യമില്ലായിരുന്നു. യുവതിയുടെ വീട്ടുകാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ പ്രതി പദ്ധതിയിട്ടത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കണ്ടെത്താന്‍ കഴിയാതായപ്പോള്‍ രക്ഷിതാക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെ കാണാന്‍ വീട്ടിലെത്തിയ ശേഷമാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് 24 മണിക്കൂറിനുള്ളില്‍ പോലീസ് കുട്ടിയെ രക്ഷിച്ചു.
Post Your Comments