KasargodKeralaLatest NewsNews

സീരിയലിലെ ശിവന്റെ അനുഗ്രഹം വാങ്ങാൻ കാസര്‍കോട് സ്വദേശിനി കുഞ്ഞുമായി മുംബൈയിൽ

കാസർകോട് : ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 29 കാരിയാണ് സെപ്റ്റംബര്‍ 7 ന് കുട്ടിയുമായി വീട് വിട്ടത്. വിമാന മാര്‍ഗമാണ് ഇവര്‍ മുംബൈയിലെത്തിയത്. ഹിന്ദി സീരിയല്‍ സ്ഥിരമായി കാണാറുണ്ടെന്നും ഇതില്‍ ശിവന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മോഹിത് റെയ്‌ന’ എന്ന നടനോടുള്ള ആരാധനയാണ് ഇവരെ മുംബൈയില്‍ എത്തിച്ചതെന്ന് പറയുന്നു.

Read Also : അൻപത്തിയൊന്നു ദേവതമാരെ ശിൽപങ്ങളിലൂടെ പുനഃസൃഷ്ടിക്കുന്നു : അക്ഷരദേവതാ ശിൽപങ്ങൾ തമിഴ്‌നാട്ടിൽ ഒരുങ്ങുന്നു 

ഭക്തി സീരിയല്‍ സ്ഥിരമായി കണ്ട് നടന്‍ ദൈവമാണെന്ന് ഉറച്ചു വിശ്വസിച്ച് കുഞ്ഞിനേയും കൂട്ടി അനുഗ്രഹം വാങ്ങുവാന്‍ പോയ യുവതിയെ സന്മനസ്സുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ തന്ത്രപൂര്‍വം നാട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു.

യുവതിയെയും 5 വയസുള്ള കുഞ്ഞിനേയും കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മൊബൈല്‍ നമ്പർ പിന്തുടര്‍ന്നപ്പോള്‍ യുവതി മംഗളുറു വിമാനത്താവളത്തിനടുത്ത് ഉള്ളതായി തെളിഞ്ഞു.യുവതിയും കുട്ടിയും മുംബൈയില്‍ എത്തിയതായി വ്യക്തമായതോടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണ്‍ കട്ട് ചെയ്‌തു.

വീടുവിട്ടിറങ്ങാനുള്ള യഥാര്‍ഥ കാരണം അന്വേഷിച്ചപ്പോഴാണ് മോഹിത് റെയ്‌ന എന്ന നടനോട് യുവതിക്ക് വലിയ ആരാധന ആയിരുന്നുവെന്ന് മനസിലാക്കിയത്. തുടര്‍ന്ന് വാട്സ്‌ആപ് പ്രൊഫൈല്‍ ചിത്രം മോഹിത് റെയ്‌നയുടേതാക്കി, നടനാണെന്ന നിലയില്‍ യുവതിയോട് ചാറ്റിംഗ് ആരംഭിച്ചാണ് യുവതിയെ വിളിച്ചുവരുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button