![](/wp-content/uploads/2021/09/taliban-7.jpg)
കാബൂള്‍: അഫ്ഗാനിസ്താന്‍ മുന്‍ വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദ് ദോസ്തമിന്റെ ആഢംബര ഭവനം താലിബാന്‍ പിടിച്ചെടുത്തു. അത്യാധുനിക സൗകര്യങ്ങള്‍ കണ്ട് കണ്ണ് തള്ളിയ താലിബാന്‍ തീവ്രവാദികള്‍ ബംഗ്ലാവിനുള്ളിലെ കാഴ്ചകള്‍ കാണുന്നതും ഉറങ്ങുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ആഢംബരത്തിന്റെ പര്യായമാണ് ഈ ബംഗ്ലാവ്. വലിയ ദീപങ്ങളാല്‍ അലങ്കരിച്ച ഹാളുകളും വിലയേറിയ സോഫകളുമാണു ബംഗ്ലാവിലുള്ളത്. കെട്ടിടത്തിനകത്തുതന്നെ സ്വിമ്മിങ് പൂളുമുണ്ട്. എല്ലാ സൗകര്യങ്ങളുമുള്ള ജിമ്മും ഇവിടെ ഒരുക്കിയിട്ടുണ്ട്. വര്‍ഷങ്ങളോളം താഴ്വരകളിലും പര്‍വതങ്ങളിലും ഒളിച്ചു കഴിഞ്ഞ താലിബാന്‍ അംഗങ്ങള്‍ക്കു പുതിയ അനുഭവമായിരുന്നു ഇതെല്ലാം.
ദീര്‍ഘകാലത്തെ അഴിമതിയുടെ ഫലമാണ് ഈ ഭവനവും അതിലെ ആഡംബരവുമെന്നാണ് താലിബാന്റെ വിലയിരുത്തല്‍. എന്നാല്‍ തന്റെ ആളുകള്‍ ആഡംബരത്തില്‍ മയങ്ങില്ലെന്ന് അയ്യൂബി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോടു പ്രതികരിച്ചു. ആര്‍ഭാട ജീവിതം നയിക്കാന്‍ ഇസ്ലാം അനുശാസിക്കുന്നില്ലെന്ന് നാല് പ്രവിശ്യകളുടെ മിലിട്ടറി കമാന്‍ഡര്‍ കൂടിയായ അയ്യൂബി പറഞ്ഞു. അതു മരണശേഷം സ്വര്‍ഗത്തിലാണു ലഭിക്കുകയെന്നും അയ്യൂബി കൂട്ടിച്ചേര്‍ത്തു.
Post Your Comments