ചെന്നൈ: നീറ്റ് പരീക്ഷ ഭയന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ സേലം മേട്ടൂർ സ്വദേശി ധനുഷിനെ (19) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് തവണയും ധനുഷ് പരീക്ഷ എഴുതിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇത്തവണ വിജയിക്കാൻ സാധിക്കുമോയെന്ന് ധനുഷിന് ആശങ്കയുണ്ടായിരുന്നെന്ന് കുടുംബം പറയുന്നു.
Also Read: 16 കാരിയെ റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പരീക്ഷയുടെ സമ്മർദ്ദത്തെ തുടർന്നാണ് ധനുഷ് ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ അറിയിച്ചു. മുൻ വർഷങ്ങളിലും പരീക്ഷയുടെ തൊട്ട് മുൻപ് കുട്ടികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. പരീക്ഷയുടെ സമ്മർദ്ദത്തെ തുടർന്നാണ് കുട്ടികൾ ആത്മഹത്യ ചെയ്യുന്നത് എന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. കർശന സുരക്ഷാ ക്രമീകരണങ്ങളോടെ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് ആരംഭിച്ചു. കേരളത്തിൽ 11 മണി മുതൽ പരീക്ഷകേന്ദ്രങ്ങളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നു.
മലയാളത്തിലും ചോദ്യങ്ങൾ ഉണ്ട് എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. വിവിധ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കർശനമാനദണ്ഡങ്ങളോടെയാണ് പരീക്ഷ നടത്തുന്നത്. നീറ്റ് പരീക്ഷക്ക് ഡ്രസ് കോഡ് ഉൾപ്പടെ നേരത്തെ തന്നെ മാനദണ്ഡങ്ങളുണ്ട്. അതിന് പുറമേ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പരീക്ഷ. ഒരു ബഞ്ചിൽ കുട്ടി എന്ന നിലയിൽ ക്ലാസ് മുറിയിൽ 12 പേരെയാണ് അനുവദിച്ചത്. കോവിഡ് സംബന്ധിച്ച സത്യവാങ്മൂലം രക്ഷിതാവിന്റെ ഒപ്പോടെ നൽകണം. സംസ്ഥാനത്ത് 320 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.
Post Your Comments