
തിരുവനന്തപുരം: വിമര്‍ശനാത്മകമായി ഗോള്‍വാള്‍ക്കറും സവര്‍ക്കറും സിലബസില്‍ ഉള്‍പ്പെടുന്നതില്‍ തെറ്റില്ലെന്ന് ശശി തരൂര്‍ എംപി. കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സവര്‍ക്കറും ഗോള്‍വാള്‍ക്കറും ജീവിച്ചിരുന്ന കാലത്ത് എന്താണ് സംഭവിച്ചത്. അവര്‍ എപ്പോഴാണ് പുസ്തകം എഴുതിയത് തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് തരൂര്‍ വ്യക്തമാക്കി. എന്താണ് അവരുടെ വിശ്വാസം എന്നത് മനസിലാക്കി വിമര്‍ശനാത്മകമായി പുസ്തകത്തെ കാണാമെന്നും അദ്ദേഹം പറഞ്ഞു.
ഒരു യൂണിവേഴ്‌സിറ്റിയില്‍ പോയാല്‍ അവിടെ അഭിപ്രായങ്ങളും ഉണ്ടാകും. അങ്ങനെ വരുമ്പോള്‍ ഒരു പുസ്തകം ഒരു സര്‍വകലാശാലയില്‍ ഉണ്ടാകരുത് എന്ന് പറയുന്നതില്‍ യുക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രമേ വായിക്കൂ എങ്കില്‍ സര്‍വകലാശാലയില്‍ പോയിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിലര്‍ പറയുന്നത് സിലബസില്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ അധ്യാപകര്‍ പഠിപ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഇതൊക്കെ യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കുമെന്നാണ്. എന്നാല്‍ അധ്യാപകര്‍ക്ക് ഇത്തരത്തിലുള്ള സാഹചര്യം ഇല്ലാതാക്കാന്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാം വായിക്കാം, എല്ലാം ചര്‍ച്ച ചെയ്യാമെന്നുണ്ടെങ്കില്‍ ഇത്തരം പുസ്തകം സിലബസില്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന് തരൂര്‍ പറഞ്ഞു.
Post Your Comments