![Devendra-Fadnavis](/wp-content/uploads/2019/10/Devendra-Fadnavis.png)
മുംബൈ: മഹാരാഷ്ട്രയിലെ സാക്കിനാക്കയില്‍ നിര്‍ത്തിയിട്ടിരുന്ന ടെമ്പോയില്‍ 34 കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വ്യാപക പ്രതിഷേധം. കേസില്‍ ശിവസേന സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി രംഗത്ത് എത്തി. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ പരാജയമാണെന്ന് ബിജെപി ആരോപിച്ചു.
പൊലീസ് അറസ്റ്റ് ചെയ്ത 45കാരനായ പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സത്രീയുടെ സ്വകാര്യഭാഗങ്ങളില്‍ പീഡിപ്പിച്ചതായും ആരോപണമുണ്ട്. രാജവാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അവസാനം മരണത്തിന് കീഴടങ്ങി.
ഇതിനിടെ ദേശീയ വനിതാ കമ്മിഷന്‍ അംഗം ചന്ദ്രമുഖി ദേവി ബലാത്സംഗത്തിനിരയായ സ്ത്രീയുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ കണ്ടു. ഇരയുടെ മക്കളുടെ വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Post Your Comments