വാഷിംഗ്ടണ്‍: മരിച്ചെന്ന് കരുതിയ അല്‍ ഖ്വയ്ദ തീവ്രവാദി നേതാവിന്റെ പുതിയ വീഡിയോ പുറത്ത്. സെപ്തംബര്‍ 11 ആക്രമണത്തിന്റെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. അയ്മാന്‍ അല്‍ സവാഹിരി ഇപ്പോഴും ജീവനോടെയുണ്ടെന്ന തിരിച്ചറിവിൽ അമേരിക്കയും ലോകരാഷ്ട്രങ്ങളും ഞെട്ടലിലാണ്.
ഒസാമ ബിന്‍ ലാദന്റെ മരണത്തെ തുടര്‍ന്ന് അല്‍ ഖ്വയ്ദയുടെ നേതൃത്വം ഏറ്റെടുത്ത സവാഹിരി അതിനു ശേഷം ഒളിവിലായിരുന്നു. 2020 നവംബറിൽ രോഗബാധയെ തുടർന്ന് ഇയാൾ മരിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാല്‍ ഇന്നലെ പുറത്തിറങ്ങിയ വീഡിയോയില്‍ പൂര്‍ണ ആരോഗ്യവാനായി തന്നെയാണ് സവാഹിരി കാണപ്പെട്ടത്. ഇതോടെ സവാഹിരിയുടെ മരണം വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണെന്ന വസ്തുത വെളിച്ചത്ത് വരുന്നു.
2020ല്‍ കൊല്ലപ്പെട്ട നിരവധി തീവ്രവാദികള്‍ക്ക് വീര പരിവേഷം നൽകിയാണ് സവാഹിരി തന്റെ വീഡിയോ ആരംഭിക്കുന്നത്. 20 വര്‍ഷത്തെ യുദ്ധത്തിനു ശേഷം അമേരിക്ക അഫ്‌ഗാനിസ്ഥാനില്‍ നിന്നും തോറ്റ് മടങ്ങിയെന്നും സെപ്തംബര്‍ പതിനൊന്നിന് അല്‍ ഖ്വയ്ദ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടത്തിയ ആക്രമണം അമേരിക്കയുടെ നെഞ്ചത്ത് ഏറ്റ വലിയൊരു മുറിവായിരുന്നെന്നും വീഡിയോയില്‍ പറയുന്നു. അതേസമയം, അഫ്‌ഗാനിസ്ഥാനില്‍ പുതുതായി അധികാരമേറ്റെടുത്ത താലിബാന്‍ നേതൃത്വത്തെ കുറിച്ചോ അഫ്‌ഗാനിലെ നിലവിലെ സ്ഥിതിയെ കുറിച്ചോ യാതൊരു പരാമർശവുമില്ല.
Post Your Comments