തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് വെളിപ്പെടുത്തൽ നടത്തിയ പാലാ ബിഷപ്പിനു പിന്തുണയുമായി നടൻ കൃഷ്ണകുമാർ. ജോസഫ് കല്ലറങ്ങാട്ടു പറഞ്ഞത് ആണ് ശരിയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ലോകം മുഴുവൻ വരും തലമുറകളെ കാർന്നു തിന്നുന്ന മയക്കുമരുന്നിൽ നിന്നും യുവാക്കളേയും, അവരുടെ മാതാപിതാക്കളേയും മുന്നറിയിപ്പിലൂടെ ചതിക്കുഴിയിൽ വീഴാതിരിക്കാനുള്ള ഒരു നല്ല സന്ദേശമാണ് അദ്ദേഹം നൽകിയതെന്നും കൃഷ്ണകുമാർ വ്യക്തമാക്കുന്നു.
കൃഷ്ണകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഇത് ധർമ്മവും ആധർമ്മവും തമ്മിലുള്ള യുദ്ധമാണ്… പാലാ ബിഷപ്പ് അഭിവന്ദ്യ പിതാവ് ശ്രി ജോസഫ് കല്ലറങ്ങാട്ടു പറഞ്ഞത് ധർമ്മം. എന്നും ധർമ്മത്തിന്റെ കൂടെയാണ് ഭാരതീയർ നിന്നിട്ടുള്ളത്. ഇനിയും അങ്ങനെ തന്നെ. പിതാവ് പറഞ്ഞതാണ് ശെരി. അദ്ദേഹത്തിന്റെ വാക്കുകളിൽ എവിടെ ആണ് മതതീവ്രത. ലോകം മുഴുവൻ വരും തലമുറകളെ കാർന്നു തിന്നുന്ന മയക്കുമരുന്നിൽ നിന്നും യുവാക്കളേയും, അവരുടെ മാതാപിതാക്കളേയും മുന്നറിയിപ്പിലൂടെ ചതിക്കുഴിയിൽ വീഴാതിരിക്കാനുള്ള ഒരു നല്ല സന്ദേശം. ഇത് ഹിന്ദുവായ എനിക്കും എന്റെ കുടുംബത്തിനും സ്വീകരിക്കാവുന്ന സന്ദേശം. നന്മ ചിന്തിക്കുന്ന ആർക്കും സ്വീകരിക്കാം. വേണ്ടാത്തവർക്ക് വിട്ടുകളയാം.
പക്ഷെ ഒരു നല്ല കാര്യം പറഞ്ഞതിന്റെ പേരിൽ, ഒരു വിഭാഗം അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചു, സമൂഹത്തിൽ ഭയം സൃഷ്ടിച്ചു സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് നയിക്കാൻ നടത്തുന്ന നീക്കത്തെ മുളയിലേ നുള്ളിക്കളയണം. രാജ്യസ്നേഹികളായ ഓരോ പൗരന്മാരും ഇത് തിരിച്ചറിയുക. പിതാവിന്റെ നല്ല സന്ദേശത്തെ പിന്തുണക്കുക, പ്രതികരിക്കുക. സ്വന്തം നേട്ടങ്ങൾക്കായി പണ്ട് മതത്തിന്റെ പേരിൽ രാജ്യത്തെ വെട്ടിമുറിച്ചു. ഇന്നും അത്തരം ചിന്തകളുമായി ശത്രു മനോഭാവം വെച്ച് പുലർത്തുന്ന ചൈനയുടെയും പാകിസ്ഥാന്റെയും ചില്ലറവാങ്ങി, വോട്ട് ബാങ്കുകളെ സുഖിപ്പിക്കാനായി പിതാവിനേയും സഭയേയും വളഞ്ഞിട്ടാക്രമിക്കുന്ന ചില ഭരണ പ്രതിപക്ഷ നേതാക്കൾ ഒന്ന് മനസ്സിലാക്കുക. ഇന്നു ഇന്ത്യ ഭരിക്കുന്നത് 56 ഇഞ്ച് നെഞ്ച് വലിപ്പം ഉള്ള, ചങ്കൂറ്റമുള്ള ഭരതത്തിന്റെ അഭിമാനപുത്രൻ ശ്രി നരേന്ദ്രമോദിയാണ്. 8 ഇഞ്ച് മോർട്ടാർ ഇന്ത്യയിൽ വീണപ്പോൾ 80 കിലോമീറ്റർ അകത്തു കയറി പാകിസ്താന്റെ നെഞ്ചിൽ വെടിപൊട്ടിച്ച ഭരണകൂടമാണ്. വിശ്വസിച്ച് കൂടെ ജീവിക്കുന്ന ദേശസ്നേഹികളായ ഭാരതീയ സഹോദരങ്ങൾക്ക്, അത് ഹിന്ദുവോ, മുസ്ലിമോ, ക്രിസ്ത്യാനിയോ ആരുമാകട്ടെ, അവരുടെ വിഷമ ഘട്ടങ്ങളിൽ, എന്ത് ത്യാഗം സഹിച്ചായാലും കൂടെ നിന്ന് സഹായിക്കും. സംരക്ഷിക്കും. ഒന്നോർക്കുക ദേവന്മാരുള്ളിടത്തു അസുരന്മാർ വരും. തുടക്കത്തിൽ അസുരന്മാർക്ക് ചെറു വിജയവുമുണ്ടാകും. പക്ഷെ അന്തിമ വിജയം എപ്പോഴും ദേവന്മാർക്കുള്ളതാണ്. ധർമ്മം ജയിക്കും… ധർമ്മമേ ജയിക്കാവു. ഇന്നു ഞായറാഴ്ച. പിതാവിന്റെ നന്മ നിറഞ്ഞ പ്രവർത്തികൾക്ക് ശക്തി പകരാനാവട്ടെ ഇന്നത്തെ പ്രാർത്ഥന. ജയ് ഹിന്ദ്.
Post Your Comments