KeralaLatest NewsNews

‘ഞാൻ അച്ഛനായി, ഇനി പണ്ടത്തെ പോലെ നടക്കാൻ പറ്റില്ല’: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ അമ്പിളി

വടക്കാഞ്ചേരി: മൂന്ന് മാസങ്ങൾക്ക് മുൻപാണ് ടിക് ടോക് താരം അമ്പിളിയെ പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്യുന്നത്. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നായിരുന്നു കേസ്. അറസ്റ്റിലായ അമ്പിളി പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. എന്നാൽ, തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും ഇഷ്ടപ്രകാരമാണ് അമ്പിളിക്കൊപ്പം ഇറങ്ങിപ്പോന്നതെന്നും വെളിപ്പെടുത്തി പെൺകുട്ടി രംഗത്ത് വന്നിരുന്നു. ഇപ്പോൾ തനിക്ക് ആൺകുട്ടി പിറന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമ്പിളി. ഒരു ചാനലിനോട് സംസാരിക്കവെയാണ് അമ്പിളി തനിക്ക് ആൺകുട്ടി പിറന്നുവെന്ന് വെളിപ്പെടുത്തിയത്.

‘ഞാൻ അവളെ സ്നേഹിച്ചു. ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നു. പിന്നീട് അവൾക്ക് പ്രായമായില്ലെന്ന് പറഞ്ഞ് പോലീസുകാർ പിടിച്ചോണ്ട് പോയി. രണ്ടുപേരെയും അങ്ങോട്ടും ഇങ്ങോട്ടും പിരിച്ചു. വീട്ടിലെ അവസ്ഥ മോശം ആണെന്ന് അറിഞ്ഞപ്പോൾ അവളെ വീണ്ടും ഇങ്ങോട്ട് തന്നെ കൂട്ടിക്കൊണ്ട് പൊന്നു. പിന്നീട് അവളുടെ വീട്ടുകാരാണ് ഞാൻ പീഡിപ്പിച്ചെന്നും പറഞ്ഞ് പരാതി കൊടുത്തത്. സത്യം എന്താണെന്ന് അവൾ ഒരു ഓഡിയോയിലൂടെ പുറത്തുവിട്ടിരുന്നു. ഇപ്പോൾ ഒരു അച്ഛനായിരിക്കുകയാണ്. ഭാര്യയും കുട്ടിയും ഇപ്പോൾ അവളുടെ വീട്ടിലാണുള്ളത്’, അമ്പിളി പറയുന്നു.

Also Read:പുലർച്ചെ 2 മണിക്ക് ഗ്യാസ് ചോർന്നു, വിമുക്തഭടന്റെ അവസരോചിത പ്രവൃത്തി മൂലം വൻദുരന്തം ഒഴിവായി

‘പണ്ടൊക്കെ പ്രേമവും തേപ്പും കരച്ചിലും ആയിരുന്നു. ഇനി അങ്ങനെ നടന്നാൽ പറ്റില്ലല്ലോ. അച്ഛനൊക്കെ ആയി. ഇനി അങ്ങനെയൊന്നും നടക്കാൻ പറ്റില്ല. കുടുംബം ഒക്കെ ആയി പുതിയ ഒരു ജീവിതമാണ്. വീഡിയോ ഒക്കെ ഇനിയും ചെയ്യും. നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. അവളുടെ കഴുത്തിൽ ഞാൻ താലികെട്ടിയിരുന്നു. പക്ഷെ, നിയമപരമായി കെട്ടിയില്ലെന്ന് മാത്രം. പ്രായമായില്ലായിരുന്നു, തെറ്റായിരുന്നു എന്ന് തോന്നുന്നു. പക്ഷെ സംഭവിച്ച് പോയി. ഇൻസ്റ്റഗ്രാമിൽ എന്റെ പേരിൽ വ്യാജ അക്കൗണ്ട് ഒക്കെ ഉണ്ട്. അത് ഞാനല്ല, പെൺകുട്ടികൾക്ക് മെസേജ് അയച്ചതും പൈസ ചോദിച്ചതും ഒന്നും ഞാനല്ല. ഇപ്പോൾ നരേന്ദ്ര മോഡിക്കെതിരെ അധിക്ഷേപ കമന്റിട്ടെന്നൊക്കെ കേൾക്കുന്നു. അത് ഞാനല്ല, ഈ ബുൾ ജെറ്റിന്റെ ഫോട്ടോ ഡി.പി ആക്കി വെച്ചിരിക്കുന്ന അക്കൗണ്ടിൽ നിന്ന് ആണ് കമന്റ് വന്നിരിക്കുന്നത്. അത് ഞാനല്ല’, അമ്പിളി പറയുന്നു.

വിഗ്നേഷ് കൃഷ്ണ എന്നാണ് അമ്പിളിയുടെ യഥാർത്ഥ പേര്. മുത്തുമണിയെ എന്ന് പറഞ്ഞുകൊണ്ട് ഉള്ള വീഡിയോകൾ വൈറൽ ആയിട്ടുണ്ട്. ഒരു അഭിമുഖത്തിൽ അമ്പിളിയുടെ മാതാപിതാക്കൾ മകനുവേണ്ടി രംഗത്തെത്തിയിരുന്നു. അമ്പിളി ആരെയും പീഡിപ്പിച്ചിട്ടില്ലെന്നും പെൺകുട്ടി തങ്ങളുടെ വീട്ടിലായിരുന്നു 7 മാസമായി താമസിക്കുന്നതെന്നുമാണ് മാതാപിതാക്കൾ പറഞ്ഞത്. അമ്പിളിയും ഈ പെൺകുട്ടിയുമായി സ്നേഹത്തിലായിരുന്നുവെന്നും പിന്നീട് ഇരുവരുടെയും സമ്മതത്തോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button