Kerala

പുലർച്ചെ 2 മണിക്ക് ഗ്യാസ് ചോർന്നു, വിമുക്തഭടന്റെ അവസരോചിത പ്രവൃത്തി മൂലം വൻദുരന്തം ഒഴിവായി

ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഭാര്യ ബെൻസി ഭർത്താവിനെ വിളിച്ചുണർത്തി.

ഹരിപ്പാട്: വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പാചക വാതക സിലിണ്ടർ ചോർന്നു. ഗൃഹനാഥനായ വിമുക്ത ഭടന്റെ അവസരോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. കരുവാറ്റ ടിബി ജംക്‌ഷനു സമീപം മുളവന പുത്തൻ വീട്ടിൽ ബെന്നിയുടെ വീട്ടിലാണ് ഇന്നലെ പുലർച്ചെ 2 മണിയോടെ പാചക വാതകം ചോർന്നത്. അടുക്കളയിലാണിതു സൂക്ഷിച്ചിരുന്നത്. ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഭാര്യ ബെൻസി ഭർത്താവിനെ വിളിച്ചുണർത്തി.

വിമുക്തഭടനായ ബെന്നി ജനാലകളും കതകുകളും തുറന്നിട്ടു. സിലിണ്ടർ വീടിനു പുറത്തേക്ക് മാറ്റി. സിലിണ്ടർ ചോർന്ന ഭാഗം സോപ്പ് ഉപയോഗിച്ചു അടച്ചു. തുടർന്ന് ഹരിപ്പാട് അഗ്നിരക്ഷാ നിലയിൽ അറിയിച്ചു. വീണ്ടും ചോരുമെന്ന വീട്ടുകാരുടെ ഭീതികാരണം അഗ്നിരക്ഷാ നിലയത്തിലേക്കു മാറ്റിയ സിലിണ്ടർ ഗ്യാസ് ഏജൻസിക്കാർ എത്തി കൊണ്ടു പോയി. രണ്ടാഴ്ച മുൻപാണിതു ലഭിച്ചത്. ഉപയോഗിച്ചിരുന്നില്ല. അടുക്കളയിൽ മറ്റൊരു സിലിണ്ടറാണ് ഉപയോഗിച്ചിരുന്നില്ല.

അടുക്കളയിൽ മറ്റൊരു സിലിണ്ടറാണ് ഉപയോഗിച്ചിരുന്നത്. ചെറിയ ഒരു സ്പാർക്ക് ഉണ്ടായാൽ രണ്ടു സിലിണ്ടറും പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. സിലിണ്ടറിന്റെ കാലപ്പഴക്കമാണ് പ്രശ്നത്തിനു കാരണമെന്നാണ് വിലയിരുത്തൽ. കൊച്ചി റിഫൈനറിയിലെ ഉദ്യോഗസ്ഥനായതിനാൽ ഗ്യാസ് ചോർന്നാൽ ചെയ്താൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് അറിവുണ്ടായിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button