Latest NewsNewsInternational

ജയിലിൽ നിന്നും താലിബാൻ മോചിപ്പിച്ച ഭീകരരെ ഭയന്ന് അഫ്ഗാനിലെ ഇരുനൂറോളം വനിതാ ജഡ്ജിമാർ ഒളിവിൽ

കാബൂൾ : കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെ ക്രിമിനൽ പശ്ചാത്തലത്തിലുള്ള ആയിരക്കണക്കിന് തടവുപുള്ളികളേയും അൽഖായ്ദ അടക്കമുള്ള ഭീകരരേയും താലിബാൻ മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്ക് ശിക്ഷ വിധിച്ച ജഡ്ജിമാർ ഒളിവിൽപോയത്. താലിബാൻ അധികാരത്തിൽ തിരിച്ചത്തിയതോടെ വനിതാ ജഡ്ജിമാർ ഭീതിയിലാണ് കഴിയുന്നത്.

അഫ്ഗാനിസ്താനിൽ ഭരണം പിടിച്ചെടുത്തതോടെ പലയിടങ്ങളിൽ താലിബാൻ ജഡ്ജിമാർക്കായി തെരച്ചിൽ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. തങ്ങൾ താമസിക്കുന്ന പ്രവിശ്യയിലെത്തി ഏതെങ്കിലും വനിതാ ജഡ്ജിമാർ ഒളിവിൽ കഴിയുന്നുണ്ടോ എന്ന് അന്വേഷിച്ചതായി നാംഗർ പ്രവിശ്യയിൽ താമസിക്കുന്ന 38 കാരിയായ വനിതാ ജഡ്ജി പറയുന്നു.

താലിബാൻ തന്നെ കണ്ടെത്തുകയാണെങ്കിൽ കൊന്നുകളയും. ജഡ്ജിമാർക്ക് പുറമേ അഫ്ഗാൻ സർക്കാരിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥർ, സൈനികർ, വനിതാ മാദ്ധ്യമപ്രവർത്തകർ എന്നിവരെക്കുറിച്ചെല്ലാം അയൽവാസികളോട് താലിബാൻ വന്നന്വേഷിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button