സേലം : : നീറ്റ് പരീക്ഷക്ക് തയാറെടുത്തിരുന്ന 19-കാരൻ ആത്മഹത്യചെയ്ത നിലയിൽ. സേലം മേട്ടൂരിന് സമീപം കൂഴയ്യൂർ സ്വദേശിയായ എസ്. ധനുഷാണ് മരിച്ചത്. നീറ്റ് പരീക്ഷയിൽ വിജയിക്കില്ലെന്ന പേടി ധനുഷിനുണ്ടായിരുന്നതായി കുടുംബം പറയുന്നു.
കിടപ്പുമുറിയില്‍ നിന്നാണ് ധനുഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. നേരത്തേ രണ്ടുതവണ നീറ്റ് പരീക്ഷയെഴുതിയിരുന്ന ധനുഷിന് മെഡിക്കൽ പ്രവേശനം ലഭിച്ചിരുന്നില്ല. മൂന്നാം തവണയാണ് പരീക്ഷക്കായി അപേക്ഷിച്ചത്. മേച്ചേരി എൻജിനീയറിങ് കോളജായിരുന്നു പരീക്ഷ സെന്‍റർ. ധനുഷിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also : മരിച്ചെന്ന് കരുതിയ അല്‍ ഖ്വയ്ദ നേതാവിന്റെ പുതിയ വീഡിയോ: തീവ്രവാദി സവാഹിരിയെ കണ്ട് ഞെട്ടലിൽ ലോകരാഷ്ട്രങ്ങൾ
ഇന്നാണ് മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാതീയതി. കോവിഡ് സാഹചര്യത്തിൽ കർശനമായ നിബന്ധനകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളുടെ ശരീരോഷ്മാവ് പരിശോധിക്കും. രോഗലക്ഷണങ്ങളുള്ളവർക്ക് പ്രത്യേക ക്ലാസ് മുറികളും തയ്യാറാക്കിയിട്ടുണ്ട്.
Post Your Comments