ബിജ്നോര്‍: 24-കാരിയായ മുന്‍ ദേശീയ ഖോ-ഖോ താരത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബിജ്നോറിലെ റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ സ്ലീപ്പറുകളുടെ നടുവിലാണ് കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അതേസമയം, കൊലപാതകത്തിന് മുമ്പ് യുവതി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് കുടുംബം ആരോപിച്ചു. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയിലാണ് സംഭവം.
Read Also : ശ്രീനഗറില്‍ പോലീസ് പട്രോളിങ് സംഘത്തിന് നേരെ ഭീകരാക്രമണത്തിൽ ഉദ്യോഗസ്ഥന് പരുക്ക്
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് 30 മീറ്റര്‍ അകലെയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്. കുട്ടിയ കോളനിയിലെ താമസക്കാരിയായ 24കാരി വെള്ളിയാഴ്ച രാവിലെ ഒരു സ്കൂളില്‍ ജോലിക്കായി ബയോഡാറ്റ സമര്‍പ്പിക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണിലേയ്ക്ക് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.
ഇതിനിടെ റെയില്‍വേ സ്ലീപ്പറുകള്‍ക്ക് സമീപം കടന്നുപോയ അയല്‍ക്കാരിയായ സ്ത്രീയാണ് കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു എന്ന് ഡോക്ടര്‍മാര്‍ അറിച്ചു. സംഭവത്തില്‍ ബിജ്നോര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 2016 ല്‍ മഹാരാഷ്ട്രയില്‍ നടന്ന ദേശീയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടി പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
Post Your Comments