KeralaLatest NewsNewsCrime

ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇളയച്ഛനെതിരെ കേസ്

കണ്ണൂർ : ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഇളയച്ഛനെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് ഭർതൃ സഹോദരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്.

ഭർത്താവിന്റെ വീട്ടിൽ വെച്ച് ഭർതൃ സഹോദരൻ ആറ് വയസുകാരിയെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. രണ്ട് മാസം മുൻപാണ് ആദ്യം പീഡനത്തിന് ഇരയാക്കിയതെന്നാണ് കുട്ടിയുടെ മൊഴി. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയിൽ നിന്ന് ചോദിച്ചറിഞ്ഞ കാര്യങ്ങൾ‍ വെച്ച് മാതാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

Read Also  :  സാക്ഷര കേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴിൽ രഹിതർ: തൊഴിലില്ലായ്മയുടെ പട്ടികയിൽ കേരളം രണ്ടാമത്

പീഡനം നടന്നത് മഞ്ചേശ്വരത്തായതിനാൽ കേസ് മഞ്ചേശ്വരം പൊലീസിന് കൈമാറി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികളിലേക്ക് നീങ്ങാനാണ് മഞ്ചേശ്വരം പൊലീസിൻറെ തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button