തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിലാണ് കാലവർഷം ശക്തമാകുന്നത്. കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Read Also : ഗോള്‍വാള്‍ക്കറും സവര്‍ക്കറും സിലബസില്‍ ഉള്‍പ്പെടുന്നതില്‍ തെറ്റില്ലെന്ന് ശശി തരൂര്‍
അതേസമയം, ഡൽഹിയിൽ രണ്ട് ദിവസം കൂടി നേരിയ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച രാത്രി മുതൽ പെയ്ത മഴയിൽ തലസ്ഥാന നഗരത്തിൽ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളം കയറിയത് വിമാന സർവ്വീസുകളെ ബാധിച്ചിരുന്നു. നരേളയിൽ പഴയ കെട്ടിടം തകർന്ന് ഒരാൾക്ക് പരിക്കേറ്റു. 77 വർഷത്തിന് ശേഷമാണ് ഡൽഹിയിൽ സെപ്റ്റംബറിൽ ഇത്രയധികം മഴ ലഭിക്കുന്നത്.
Post Your Comments