ചെന്നൈ: ഹോട്ടലിൽ നിന്ന് ബിരിയാണിയും തന്തൂരി ചിക്കനും കഴിച്ച പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം. ലക്ഷ്മി നഗര്‍ സ്വദേശി ആനന്ദന്റെ മകള്‍ ലോഷിണിയാണ് മരിച്ചത്. തിരുവണ്ണാമലൈ ജില്ലയിലെ ആരണിയില്‍ ഹോട്ടലിലാണ് സംഭവം. ഇതേ ഹോട്ടലിൽ നിന്ന് തന്നെ ഭക്ഷണം കഴിച്ച നാല്പതോളം പേര്‍ക്ക് ശാരീരികാസ്വസ്ഥതകളുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ബിരിയാണിയും തന്തൂരി ചിക്കനുമാണ് ഇവർ കാഴ്ചത്. തുടർന്ന് വീട്ടിലെത്തിയപ്പോള്‍ ഛര്‍ദിയും തലകറക്കവുമുണ്ടായതിനാല്‍ ഉടനെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ലോഷിണി മരണപ്പെടുകയായിരുന്നു.
ലോഷിണിയ്ക്കൊപ്പം തന്നെ അച്ഛൻ ആനന്ദ് (46) അമ്മ പ്രിയദര്‍ശിനി (40), സഹോദരൻ ശരണ്‍ (14) എന്നിവരെ വിദഗ്ധചികിത്സയ്ക്കായി വെല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഹോട്ടലില്‍ നടത്തിയ റെയിഡില്‍ പാചകത്തിനായി സൂക്ഷിച്ചിരുന്ന 15 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തു. ഹോട്ടൽ ഉടമയടക്കം തൊഴിലാളികളെയും സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments