COVID 19Latest NewsNewsIndia

കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളില്‍ മരിച്ചാല്‍ അത് കോവിഡ് മരണമായി കണക്കാക്കും

ഐസിഎംആറും കേന്ദ്ര ആരോഗ്യമന്ത്രാലയവും ചേര്‍ന്ന് പുതുക്കിയ മാര്‍ഗരേഖ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച ഒരു വ്യക്തി 30 ദിവസത്തിനകം മരിക്കുകയാണെങ്കില്‍ അത് കോവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ രേഖ പുതുക്കിയത്. ഐസിഎംആറും കേന്ദ്ര ആരോഗ്യമന്ത്രാലയവും ചേര്‍ന്ന് പുതുക്കിയ മാര്‍ഗരേഖ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. കോവിഡ് മരണം മൂലം നാല് ലക്ഷം രൂപ അടിയന്തര സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയത്.

അതേസമയം കോവിഡ് ബാധിച്ച ഒരാള്‍ മുങ്ങിമരിക്കുന്നതോ ആത്മഹത്യ ചെയ്യുന്നതോ അപകടത്തില്‍ മരിക്കുന്നതോ കോവിഡ് മരണമെന്ന വിഭാഗത്തില്‍ കണക്കാക്കാനാകില്ലെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. ആര്‍ടിപിസിആര്‍, ആന്റിജന്‍ ടെസ്റ്റ് എന്നിവയിലൂടെ കോവിഡ് സ്ഥിരീകരിച്ചിരിക്കണം. നേരത്തെയുള്ള മാര്‍ഗരേഖ പ്രകാരം ടെസ്റ്റ് നടത്തി കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളില്‍ മരണം സംഭവിച്ചാല്‍ മാത്രമേ കൊവിഡ് മരണമായി കണക്കാക്കിയിരുന്നുള്ളൂ. ഇതാണ് ഇപ്പോള്‍ 30 ദിവസമായി ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ കുറച്ചുകാണിക്കുന്നുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുകയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര മാര്‍ഗ രേഖ അനുസരിച്ചാണ് കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button