Latest NewsIndiaNews

കൊവിഡ് മരണം : നയം വ്യക്തമാക്കി സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ

ഡൽഹി: കൊവിഡ് മരണം സംബന്ധിച്ച വിഷയത്തിൽ നയം വ്യക്തമാക്കി കേന്ദ്രസർക്കാർ. കൊവിഡ് മരണം സംബന്ധിച്ച കേന്ദ്രസർക്കാർ നയം സത്യവാങ്മൂലമായാണ് സുപ്രിംകോടതിയിൽ സമർപ്പിച്ചത്. കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം മരണം സംഭവിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കും. മരണം സംഭവിച്ചത് വീട്ടിലാണോ ആശുപത്രിയിലാണോ എന്നത് പരിഗണനാ വിഷയമല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

Also Read: ബുധനാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത: 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അതേസമയം, രാജ്യത്ത് ഇന്നലെ 33,376 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. പ്രതിദിന കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്നുള്ളതാണ്. 308 കൊവിഡ് മരണങ്ങളാണ് ഇന്ത്യയിൽ പുതുതായി റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇന്നലെ 20,487 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ പൂർണമായും ഒഴിവാക്കിയ ശേഷമുളള ആദ്യ ഞായറാഴ്ചയാണ് ഇന്ന്. ഇന്ന് ലോക്ഡൗൺ പരിശോധനകളും നിയന്ത്രണങ്ങളും ഉണ്ടാകില്ല. മറ്റ് ദിവസങ്ങളിലെ പോലെ തന്നെ ഇന്നും എല്ലാ മേഖലകളും പ്രവർത്തിക്കും. കഴിഞ്ഞ കൊവിഡ് അവലോകന തീരുമാനത്തിലാണ് ഞായറാഴ്ച ലോക്ഡൗണും നൈറ്റ് കർഫ്യൂവും പിൻവലിക്കാൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button