News

മഹാത്മാ ഗാന്ധിയേയും നെഹ്രുവിനേയും താലിബാൻ ഭീകരരോട് ഉപമിച്ച് അർഷാദ് മദനി

ലക്നൗ : താലിബാൻ ഒരു ഭീകര സംഘടനയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ജമൈത് ഉലമാ-ഇ-ഹിന്ദ് പ്രസിഡന്റും, ദാറുൽ ഉലൂം ദിയോബന്ദിന്റെ പ്രിൻസിപ്പലുമായ അർഷാദ് മദനി. ഗാന്ധിയേയും , നെഹ്രുവിനേയും താലിബാൻ ഭീകരരോട് ഉപമിച്ച മദനി, താലിബാനികളെ സ്വാതന്ത്ര്യസമര സേനാനികളായാണ് വിശേഷിപ്പിച്ചത്. ദൈനിക് ഭാസ്കറിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മദനിയുടെ വിവാദ പരാമർശം.

Read Also : സീരിയലിലെ ശിവന്റെ അനുഗ്രഹം വാങ്ങാൻ കാസര്‍കോട് സ്വദേശിനി കുഞ്ഞുമായി മുംബൈയിൽ 

‘കീഴ്‌പ്പെടുത്തുന്നതിനെതിരെ പോരാടുന്നത് ഭീകരവാദമാണെങ്കിൽ, മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, മൗലാനാ ഹസ്രത്ത് ശേഖുദ്ദീൻ എന്നിവരും ഭീകരവാദികളാണ് . ബ്രിട്ടീഷ് സർക്കാരിനെതിരെ പോരാടിയവരെല്ലാം ഭീകരരാണ്’- മദനി പറഞ്ഞു.

ബുർഖ നിർബന്ധമാക്കിയ താലിബാന്റെ രീതികളെയും മദനി പുകഴ്ത്തി. സ്ത്രീകളുടെ ശരീരത്തിന്റെ സൗന്ദര്യം വെളിപ്പെടുത്താത്ത ഒരു അയഞ്ഞ വസ്ത്രമാണ് ബുർഖയെന്നും സ്ത്രീകൾ ലിപ്സ്റ്റിക്കും ക്രീമും പുരട്ടരുതെന്നും മദനി കൂട്ടിച്ചേർത്തു . താലിബാൻ റഷ്യയോടും അമേരിക്കയോടും യുദ്ധം ചെയ്യുകയും അടിമത്തത്തിന്റെ ചങ്ങലകൾ തകർക്കുകയും മാത്രമാണ് ചെയ്തതെന്നും മദനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button