Latest NewsIndiaNews

ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം ചെയ്യാനുള്ള ശ്രമം ചെറുത്ത യുവതിയെ നടുറോഡില്‍ വലിച്ചെറിഞ്ഞു

മാസങ്ങള്‍ക്ക് മുന്‍പ് പ്രണയത്തിലായ കാമുകനും മുന്‍കാമുകനും അവരുടെ കൂട്ടുകാരനും ചേര്‍ന്നാണ് തന്നെ ഉപദ്രവിച്ചതെന്ന് യുവതി

കാൺപൂർ: ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം ചെയ്യാനുള്ള ശ്രമം ചെറുത്ത യുവതിയെ നടുറോഡില്‍ വലിച്ചെറിഞ്ഞു. ബലാത്സംഗ ശ്രമം ചെറുത്തപ്പോള്‍ പ്രതികള്‍ തന്നെ മര്‍ദ്ദിച്ചതായും കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ലക്നൗ സ്വദേശിനിയായ യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ കാൺപൂർ ചാക്കേരി മേഖലയിലെ സിറ്റി ഹൈവേയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ ഓടുന്ന കാറില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയെ മാസങ്ങള്‍ക്ക് മുന്‍പ് പ്രണയത്തിലായ കാമുകനും മുന്‍കാമുകനും അവരുടെ കൂട്ടുകാരനും ചേര്‍ന്നാണ് തന്നെ ഉപദ്രവിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരിചയക്കാരന്‍ വഴിയുവാവുമായി അടുപ്പത്തിലായ യുവതി ദിവസങ്ങള്‍ക്ക് മുന്‍പ് യുവാവിന് മറ്റൊരു ബന്ധമുള്ളതായി തിരിച്ചറിഞ്ഞതോടെ, കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 65,574 വാക്‌സിൻ ഡോസുകൾ

വെള്ളിയാഴ്ച രാത്രി കാമുകന്റെ സുഹൃത്ത് ഫോണില്‍ വിളിച്ച്‌ താന്‍ കാണാന്‍ വരുമെന്ന് അറിയിച്ചുവെന്നും ഇതനുസരിച്ച്‌ എത്തിയ കൂട്ടുകാരന്റെ കാറില്‍ കയറുകയായിരുന്നു എന്നും യുവതി പറയുന്നു. കാറില്‍ മുന്‍ കാമുകനും മറ്റൊരു സുഹൃത്തും ഉണ്ടായിരുന്നു. ഈസമയത്ത് കാമുകന്‍ കാര്‍ ലോക്ക് ചെയ്യുകയും കാറിന്റെ ലൈറ്റ് ഓഫ് ചെയ്ത് പാട്ടിന്റെ ശബ്ദം കൂട്ടുകയും ചെയ്തു. തന്നെ കയറിപ്പിടിക്കാന്‍ സംഘം ശ്രമം ആരംഭിച്ചതോടെ അലറിവിളിച്ചതായി യുവതി പരാതിയില്‍ പറയുന്നു.

ആക്രമണത്തെ ചെറുക്കാന്‍ ശ്രമിച്ചതിന് യുവതിയെ സംഘം മര്‍ദ്ദിച്ചു. യുവതി ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയതോടെ സംഘം ബലാത്സംഗം ചെയ്യാനുള്ള ശ്രമം ഉപേക്ഷിച്ച് ഓടുന്ന കാറില്‍ നിന്ന് യുവതിയെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button