Latest NewsIndiaNewsCrime

16 കാരിയെ റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു

മുംബൈ: സുഹൃത്തുക്കളെ ആയുധം കാട്ടി ഭയപ്പെടുത്തിയശേഷം 16 കാരിയെ റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു. മുംബൈ ഉല്ലാസ് നഗർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ശ്രീകാന്ത് ഗെയ്ക്വാദ് എന്നയാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കല്യാണിയിൽ നിന്ന് വരികയായിരുന്നു പെൺകുട്ടിയും സുഹൃത്തുക്കളും. രാത്രി 9 മണിയോടെ ഉല്ലാസ് നഗറിൽ ട്രെയിൻ ഇറങ്ങി കൂട്ടുകാർക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു തട്ടിക്കൊണ്ട് പോയത്.

Also Read: പാലാ ബിഷപ്പിന്റെ പ്രസ്താവന ഗുണത്തേക്കാളേറെ ദോഷം ചെയ്‌തെങ്കില്‍ പിന്‍മാറണം: മാര്‍ത്തോമാ സഭ അധ്യക്ഷന്‍

സ്‌റ്റേഷനിലെ മേൽപ്പാലത്തിലൂടെ നടന്നുപോകുന്ന സമയത്ത് പ്രതിയായ യുവാവ് ആയുധവുമായെത്തി കൂട്ടുകാരെ ഭീഷണിപ്പെടുത്തി. ഭയന്ന കുട്ടികൾ ഓടി രക്ഷപ്പെട്ടയുടൻ യുവാവ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. അതേസമയം ഇരയായ പെൺകുട്ടിയും ബന്ധുക്കളും സംഭവസ്ഥലത്തിന്റെ പരിധിയിലുള്ള പോലീസ് സ്‌റ്റേഷനിൽ പരാതി നൽകാനെത്തിയെങ്കിലും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button