ലണ്ടന്‍ : ബ്രിട്ടനിൽ കുട്ടികള്‍ക്ക് സിംഗിള്‍ ഡോസ് കോവിഡ് വാക്‌സിന്‍ നൽകാൻ തീരുമാനം. കുട്ടികള്‍ക്ക് ഒരു ഡോസ് വാക്സിന്‍ ലഭിക്കുമ്പോള്‍ തന്നെ ഉയര്‍ന്ന തോതിലുള്ള സുരക്ഷ ലഭിക്കുന്നുവെന്നാണ് യുകെയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ലഭിച്ചിട്ടുള്ള വിദഗ്ധോപദേശം.
Read Also : ബ്രിട്ടനിൽ കോവിഡ് കേസുകൾ കുറയുന്നു : മാസ്‌കുകള്‍ വീണ്ടും നിര്‍ബന്ധമാക്കിയേക്കും
കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ ശുപാര്‍ശ ചെയ്താല്‍ ഫിസര്‍, മോഡേണ വാക്സിനുകളാണ് മുന്‍ഗണനയിലുള്ളത്. സിംഗിള്‍ ഡോസ് പദ്ധതി അംഗീകരിക്കണമെന്നാണ് സര്‍ക്കാരിനോട് ആവശ്യം ഉയരുന്നത്. ശാസ്ത്രീയ ഉപദേശകരുടെ പ്രഖ്യാപനം വന്ന ശേഷമാകും ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം.
മോഡേണ നടത്തിയ ട്രയല്‍സില്‍ ഒരു ഡോസില്‍ 97 ശതമാനം കുട്ടികള്‍ക്കും ആന്റിബോഡികള്‍ രൂപപ്പെടുന്നതായി കണ്ടെത്തിയിരുന്നു. സമാനമായ രീതിയിലാണ് ഫിസറിന്റെ സിംഗിള്‍ ഡോസിന്റെയും പ്രവര്‍ത്തനം.
Post Your Comments