ന്യൂയോർക്ക്: അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ജർമ്മനിയുടെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് അലക്സാണ്ടർ സവരേവിനെ തകർത്ത് സെർബിയയുടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പൺ ഫൈനലിൽ കടന്നു. സ്കോർ: 4-6, 6-2, 6-4, 4-6, 6-2.
ടോക്കിയോ ഒളിമ്പിക്സിൽ തന്നെ പരാജയപ്പെടുത്തിയ സവരേവിനോട് പകരം ചോദിക്കാനും ഇതോടെ ജോക്കോവിച്ചിനായി. ഇതോടെ കലണ്ടർ സ്ലാം എന്ന നേട്ടത്തിലേക്ക് താരം ഒരുപടി കൂടി അടുത്തു. 21-ാം റെക്കോർഡ് ഗ്രാൻസ്ലാം നേട്ടവും കലണ്ടർ സ്ലാം എന്ന റെക്കോർഡുമാണ് ഒരു ജയത്തിനപ്പുറം ലോക ഒന്നാം നമ്പർ താരത്തിനെ കാത്തിരിക്കുന്നത്.
Read Also:- സന്തോഷത്തോടെ ഇരിക്കാനും, ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താനും ‘വെള്ളം’ കുടിക്കൂ
റഷ്യയുടെ ഡാനിൽ മെദ്വദേവാണ് ഫൈനലിൽ ജോക്കോവിച്ചിന്റെ എതിരാളി. കാനഡയുടെ ഫെലിക്സ് അഗർ അലിയാസിമെയെ പരാജയപ്പെടുത്തിയാണ് മെദ്വദേവ് ഫൈനലിൽ കടന്നത്. സ്കോർ: 6-4, 7-5, 6-2.
Post Your Comments