Latest NewsUAENewsGulf

പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി യുഎഇ

അബൂദാബി : യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ഇനിമുതൽ ആറ് മാസം വരെ രാജ്യത്ത് തുടരാം. ഇതുസംബന്ധിച്ച പുതിയ ഭരണപരിഷ്‌കാരങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് പ്രഖ്യാപനം. നിലവില്‍ വിസാ കാലാവധി കഴിഞ്ഞാലും പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാവുന്ന ഗ്രേസ് പീരീയഡ് 30 ദിവസമാണ്.

Read Also : ജയിലിൽ നിന്നും താലിബാൻ മോചിപ്പിച്ച ഭീകരരെ ഭയന്ന് അഫ്ഗാനിലെ വനിതാ ജഡ്ജിമാർ ഒളിവിൽ 

യുഎഇയില്‍ ജോലി നഷ്ടപ്പെടുന്നവര്‍ക്ക് മൂന്നു മുതല്‍ ആറു മാസം വരെ രാജ്യത്തു തുടരാമെന്ന തരത്തില്‍ ഇളവുകള്‍ അനുവദിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ജോലി നഷ്ടമായ പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്. ആറുമാസത്തെ കാലയളവിനുള്ളില്‍ രാജ്യത്ത് താമസിച്ചുകൊണ്ട് തന്നെ പുതിയ ജോലി കണ്ടെത്താനും ഇത് സഹായിക്കും.

ജോലി നഷ്ടപ്പെട്ട ഒരാൾക്ക് രാജ്യം വിടാനുള്ള സമയം 30 ദിവസങ്ങൾക്ക് പകരം 90 മുതൽ 180 ദിവസം വരെ ആക്കുകയാണെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സ്യൂദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button