Latest NewsIndiaNews

ഇനിയും തുടർന്നാൽ വിവാഹബന്ധം നീണ്ടുനിൽക്കില്ല, ഭർത്താവിന്റെ വർക് ഫ്രം ഹോം സംവിധാനം പിൻവലിക്കണം: വൈറലായി ഭാര്യയുടെ കത്ത്

ഭർത്താവിനെ ഇനിമുതൽ ഓഫീസിലെത്തി ജോലി ചെയ്യാൻ അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു

ഡൽഹി: കോവിഡ് വ്യാപിച്ചതിനൊപ്പം വർക് ഫ്രം ഹോം സംവിധാനത്തിനും ഏറെ പ്രചാരം ലഭിച്ചിരുന്നു. നിരവധി കമ്പനികളാണ് വർക് ഫ്രം ഹോം സംവിധാനത്തിലൂടെ ലോക്ക്ഡൗൺ സാഹചര്യത്തെ മറികടന്നത്. ഓഫീസ് വീട്ടകങ്ങളിലേക്ക് മാറിയതിന്റെ ​ഗുണദോഷങ്ങളെല്ലാം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത് ഭർത്താവിന് നൽകിയ വർക് ഫ്രം ഹോം സംവിധാനം പിൻവലിച്ച് അദ്ദേഹത്തെ ഓഫീസിലെത്തിക്കണമെന്ന് അഭ്യർഥിക്കുന്ന ഭാര്യയുടെ കത്താണ്.

എങ്ങനെ മറുപടി നൽകണമെന്ന് അറിയില്ല എന്ന തലക്കെട്ടോടെ ബിസിനസ്സുകാരനായ ഹർഷ് ​ഗോയങ്കയാണ് കത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. താങ്കളുടെ തൊഴിലാളി മനോജിന്റെ ഭാര്യയാണ് എന്നു പറഞ്ഞ് തുടങ്ങുന്ന കത്തിൽ ഭർത്താവിനെ ഇനിമുതൽ ഓഫീസിലെത്തി ജോലി ചെയ്യാൻ അനുവദിക്കണമെന്ന് അപേക്ഷിക്കുന്നുവെന്നും എ‌ല്ലാ കോവിഡ് പ്രോട്ടോക്കോളുകളും ഭർത്താവ് പാലിക്കുമെന്നും പറയുന്നു.

വർക് ഫ്രം ഹോം തുടർന്നാൽ വീട്ടിലുണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചും ഭാര്യ പപറയുന്നു. ഇനിയും ഇതു തുടർന്നാൽ തങ്ങളുടെ വിവാഹബന്ധം നീണ്ടുനിൽക്കില്ല. ഭർത്താവ് ഒരുദിവസം പത്തുതവണയോളം ചായ കുടിക്കും. പല മുറികളിലായി ഇരിക്കുകയും അവയൊക്കെ വൃത്തികേടാക്കുകയും ചെയ്യും. എപ്പോഴും ഭക്ഷണം ചോദിക്കുന്നുമുണ്ട്. അതോടൊപ്പം ജോലിക്കിടെ ഉറങ്ങുന്നതുപോലും കണ്ടിട്ടുണ്ടെന്നും ഭാര്യ കത്തിൽ പറയുന്നു. തനിക്ക് രണ്ടുകുട്ടികളുടെ കാര്യം കൂടി നോക്കാനുണ്ടെന്നും തന്റെ മാനസികാരോഗ്യം തിരിച്ചുകിട്ടാന്‍ താങ്കളുടെ സഹായം തേടുന്നുവെന്നും പറഞ്ഞാണ് ഭാര്യ കത്ത് അവസാനിപ്പിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേരാണ് കത്ത് പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്നരവർഷമായി മിക്ക വീടുകളിലേയും അവസ്ഥ ഇതാണെന്നും തങ്ങൾക്ക് ഈ അവസ്ഥ മനസ്സിലാകുമെന്നും സ്ത്രീകൾ കമന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button