
ലണ്ടൻ : 13 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ കൂട്ടുനിന്നതിന് പ്രൈമറി സ്കൂൾ ടീച്ചർക്കെതിരെ കേസ് എടുത്തു. വിഗാനിലെ സെന്റ് ജോർജ് സെൻട്രൽ സിഇ പ്രൈമറി സ്കൂളിലെ ജീവനക്കാരിയായ ജൂലി മോറിസ് എന്ന യുവതിയാണ് അറസ്റ്റിലായത്.
Read Also : വിദേശത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് സുപ്രധാന മുന്നറിയിപ്പുമായി ഖത്തർ
ഡേവിഡ് മോറിസ് എന്നയാൾക്ക് വേണ്ടിയാണ് ജൂലി ഈ പ്രവർത്തി ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഡേവിഡ് മോറിസും അറസ്റ്റിലായിട്ടുണ്ട്. 13 വയസ്സുള്ള പെൺകുട്ടിയെ മൂന്ന് തവണ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മറ്റൊരു പെൺകുട്ടിയെ ലൈംഗിക പ്രവർത്തികൾക്ക് പ്രേരിപ്പിച്ച കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
340 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ ഇത്തരമൊരു സംഭവം നടന്നതിന്റെ ഞെട്ടലിലാണ് കുട്ടികളും രക്ഷിതാക്കളും. ജൂലിയെ സ്കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു.
Post Your Comments